ദു​ര​ന്ത പ്ര​തി​ക​ര​ണ സേ​ന പോ​ത്തു​ക​ല്ല് മേ​ഖ​ല സ​ന്ദ​ർ​ശി​ച്ചു
Thursday, May 19, 2022 12:45 AM IST
നി​ല​ന്പൂ​ർ: കാ​ല​വ​ർ​ഷം നേ​ര​ത്തെ തു​ട​ങ്ങി​യ​തോ​ടെ ക​ന​ത്ത മ​ഴ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് എ​ൻ​ഡി​ആ​ർ​എ​ഫ് (ദേ​ശീ​യ ദു​ര​ന്ത പ്ര​തി​ക​ര​ണ സേ​ന) സം​ഘം വി​വി​ധ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. എ​ൻ​ഡി​ആ​ർ​എ​ഫി​ന്‍റെ ചെ​ന്നൈ യൂ​ണി​റ്റി​ലെ നാ​ലാ​മ​ത് ബ​റ്റാ​ലി​യ​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം നി​ല​ന്പൂ​രി​ലെ​ത്തി​യ​ത്. ഇ​ന്ന​ലെ പോ​ത്തു​ക​ൽ, വ​ഴി​ക്ക​ട​വ്, വി​ല്ലേ​ജ് പ​രി​ധി​ക​ളി​ലെ പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ൾ നേ​ര​ത്തെ​യു​ണ്ടാ​യ സ്ഥ​ല​ങ്ങ​ളി​ൽ സേ​ന സ​ന്ദ​ർ​ശി​ച്ചു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്താ​നും അ​പ​ക​ട സാ​ധ്യ​ത മു​ൻ​കൂ​ട്ടി മ​ന​സി​ലാ​ക്കാ​നു​മാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം. രാ​വി​ലെ പ​ത്തു മ​ണി​യോ​ടെ​യാ​ണ് സം​ഘം നി​ല​ന്പൂ​രി​ൽ നി​ന്നു പു​റ​പ്പെ​ട്ട​ത്.
ജ​ന​റ​ൽ​മോ​ഹ​ൻ രം​ഗ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള 18 അം​ഗ സേ​ന​യും നി​ല​ന്പൂ​ർ ത​ഹ​സി​ൽ​ദാ​ർ എ.​പി. സി​ന്ധു, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ കെ.​പി. പ്ര​മോ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള റ​വ​ന്യൂ സം​ഘ​വു​മാ​ണ് വ​ഴി​ക്ക​ട​വ്, പോ​ത്തു​ക​ല്ല് വി​ല്ലേ​ജ് പ​രി​ധി​ക​ളി​ലെ സ്ഥ​ല​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. വ​ഴി​ക്ക​ട​വ് വി​ല്ലേ​ജി​ലെ ആ​ന​മ​റി, വെ​ള്ള​ക്ക​ട്ട, പോ​ത്തു​ക​ൽ വി​ല്ലേ​ജി​ലെ ക​വ​ള​പ്പാ​റ, പാ​താ​ർ, വാ​ണി​യം​പു​ഴ കോ​ള​നി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം.

ഈ ​വ​ർ​ഷം മ​ഴ നേ​ര​ത്തെ ആ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ റ​വ​ന്യൂ വ​കു​പ്പ് വ​ലി​യ മു​ൻ​ക​രു​ത​ലു​ക​ളാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. നേ​ര​ത്തെ ത​ന്നെ എ​ൻ​ഡി​ആ​ർ​എ​ഫ് സം​ഘം എ​ത്തി​യ​ത് റ​വ​ന്യൂ വ​കു​പ്പി​നും ജ​ന​ങ്ങ​ൾ​ക്കും ആ​ശ്വാ​സ​മാ​കും. പ്ര​കൃ​തി​ക്ഷോ​ഭം മു​ന്നി​ൽ ക​ണ്ടു ക്യാ​ന്പു​ക​ൾ അ​ട​ക്കം മു​ൻ​കൂ​ട്ടി ക​ണ്ടെ​ത്താ​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ളും റ​വ​ന്യൂ വ​കു​പ്പ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 2018 ലും 2019 ​ലു​മു​ണ്ടാ​യ പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളി​ലാ​യി 60 ലേ​റെ പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട പ്ര​ദേ​ശ​മെ​ന്ന നി​ല​യി​ലാ​ണ് മു​ന്നൊ​രു​ക്ക​ങ്ങ​ൾ ത​കൃ​തി​യി​ൽ ന​ട​ന്നു​വ​രു​ന്ന​ത്. എ​ല്ലാ മു​ന്നൊ​രു​ക്ക​ങ്ങ​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നു ത​ഹ​സി​ൽ​ദാ​ർ സി​ന്ധു പ​റ​ഞ്ഞു. പോ​ത്തു​ക​ല്ല് വി​ല്ലേ​ജ് ഓ​ഫീ​സ​ർ അ​ബ്ദു​ള്ള പ​റ​ക്കു​ത്ത്, റ​വ​ന്യൂ ജീ​വ​ന​ക്കാ​രാ​യ മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, സി​യാ​ദ് സ​ഹീ​ർ, അ​നീ​ഷ്, ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.