"സൊ​ല​സ്’ സ്നേ​ഹ സം​ഗ​മം
Wednesday, May 25, 2022 12:11 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: "സൊ​ല​സ്’ മ​ല​പ്പു​റം ഈ​സ്റ്റ് ഘ​ട​ക​ത്തി​ന്‍റെ സ്നേ​ഹ സം​ഗ​മം പെ​രി​ന്ത​ൽ​മ​ണ്ണ ഐ​എം​എ ഹാ​ളി​ൽ ന​ട​ന്നു. ഹൃ​ദ​യ​പൂ​ർ​വം കു​റെ പേ​ർ ചേ​ർ​ന്ന കൂ​ട്ടാ​യ്മ​യാ​ണ് സൊ​ല​സ്.
ദീ​ർ​ഘ​കാ​ല​മാ​യി രോ​ഗാ​വ​സ്ഥ​യി​ലു​ള്ള കു​ട്ടി​ക​ളും അ​വ​രു​ടെ കു​ടു​ബാം​ഗ​ങ്ങ​ളും സൊ​ല​സി​ന്‍റെ പ്ര​വ​ർ​ത്ത​ക​രും സൊ​ല​സി​ലേ​ക്ക് സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ന്ന​വ​രും വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ഒ​ത്തു​ചേ​രു​ന്ന വേ​ദി​യാ​ണ് സ്നേ​ഹ സം​ഗ​മം. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി. ​ഷാ​ജി സ്നേ​ഹ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​പ്പു​റം ഈ​സ്റ്റ് സൊ​ല​സ് ക​ണ്‍​വീ​ന​ർ ഡോ​ക്ട​ർ അ​ബൂ​ബ​ക്ക​ർ ത​യ്യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൊ​ല​സ് സ്ഥാ​പ​ക​യും സെ​ക്ര​ട്ട​റി​യു​മാ​യ ഷീ​ബ അ​മീ​ർ സ​ന്ദേ​ശം ന​ൽ​കി. പൂ​ക്കോ​ട്ടു​കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റും എം​എ​ടി​ഇ​എ​സ് കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​വു​മാ​യ കെ. ​ജ​യ​ദേ​വ​ൻ, സൊ​ല​സ് ട്ര​സ്റ്റി മെം​ബ​ർ ഡോ​ക്ട​ർ പി. ​മും​താ​സ്, പെ​രി​ന്ത​ൽ​മ​ണ്ണ ഐ​എം​എ
പ്ര​സി​ഡ​ന്‍റ് ഡോ. ​അ​ബ്ദു​ൾ​നാ​സ​ർ, ഡോ. ​ഷാ​ജി​അ​ബ്ദു​ൾ ഗ​ഫൂ​ർ, ഡോ. ​ഫെ​സീ​ന സീ​തി, സൊ​ല​സ് ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ യു.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​ദേ​വി​ക തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഭി​ന്ന​ശേ​ഷി​യും രോ​ഗാ​വ​സ്ഥ​യു​മു​ള്ള 200ല​ധി​കം കു​ട്ടി​ക​ൾ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു. കു​ട്ടി​ക​ളും സൊ​ല​സ് പ്ര​വ​ർ​ത്ത​ക​രും ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ​ക്കു നേ​ത്ര പ​രി​ശോ​ധ​ന​യും ന​ട​ത്തി.
സ്ഥി​ര​മാ​യി രോ​ഗാ​വ​സ്ഥ​യി​ലു​ള്ള കു​ഞ്ഞു​ങ്ങ​ളെ സ​ഹാ​യി​ക്കാ​നും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്ക് താ​ങ്ങും ത​ണ​ലു​മാ​യി നി​ല നി​ൽ​ക്കു​ന്ന സം​ഘ​ട​ന​യാ​യ ’സൊ​ല​സ്’ 15 വ​ർ​ഷ​മാ​യി തൃ​ശൂ​ർ ആ​സ്ഥാ​ന​മാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് .സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലും അ​മേ​രി​ക്ക​യി​ലും ഉ​ൾ​പ്പെ​ടെ സൊ​ല​സ​ന്‍റെ പ്ര​വ​ർ​ത്ത​നം വ്യാ​പി​ച്ചു കി​ട​ക്കു​ന്നു. വി​വി​ധ രോ​ഗാ​വ​സ്ഥ​യി​ലു​ള്ള 3000ല​ധി​കം കു​ട്ടി​ക​ൾ​ക്കും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്കു​മാ​ണ് സൊ​ല​സ് പി​ന്തു​ണ ന​ൽ​കു​ന്ന​ത്.