പൊ​ന്നാ​നി​യി​ലെ ക​ട​ലാ​ക്ര​മ​ണ ഭീ​ഷ​ണി; ചെ​ല്ലാ​നം മാ​തൃ​ക​യി​ൽ ക​ട​ൽ​ഭി​ത്തി നി​ർ​മി​ക്കും
Wednesday, June 22, 2022 11:53 PM IST
പൊ​ന്നാ​നി: ക​ട​ലാ​ക്ര​മ​ണ ഭീ​ഷ​ണി നേ​രി​ടു​ന്ന പൊ​ന്നാ​നി തീ​ര​മേ​ഖ​ല​യി​ൽ ചെ​ല്ലാ​നം മാ​തൃ​ക​യി​ൽ ക​ട​ൽ​ഭി​ത്തി നി​ർ​മി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യു​ള്ള സാ​ങ്കേ​തി​ക വി​ദ​ഗ്ദ​രു​ടെ പ​ഠ​ന​ത്തി​നു തു​ട​ക്ക​മാ​യി. 2018-19 ലെ ​ഭാ​ര​ത​പ്പു​ഴ​യോ​ര​ത്തെ പ്ര​ള​യെ​ത്തു​ട​ർ​ന്നു മെ​ട്രോ​മാ​ൻ ഇ.​ശ്രീ​ധ​ര​ൻ സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​നെ​ത്തു​ട​ർ​ന്നു​ള്ള പ​ഠ​ന​ത്തി​നും ക​ട​ലാ​ക്ര​മ​ണ പ്ര​തി​രോ​ധ​ത്തി​നു​ള്ള ശാ​സ്ത്രീ​യ മാ​ർ​ഗ​ഗ്ഗം ഏ​തെ​ന്നു ക​ണ്ടെ​ത്തു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യാ​ണ് വി​ദ​ഗ്ധ സം​ഘം പൊ​ന്നാ​നി ക​ട​ലോ​ര​ത്ത് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.
ഇ​തി​നാ​യി കാ​പ്പി​രി​ക്കാ​ട് മു​ത​ൽ പൊ​ന്നാ​നി അ​ഴി​മു​ഖം വ​രെ​യു​ള്ള തീ​ര​ദേ​ശ​ത്താ​ണ് സാ​ധ്യ​താ​പ​ഠ​നം ന​ട​ത്തു​ന്ന​ത്. പ​ഠ​ന​ത്തി​നു മു​ന്നോ​ടി​യാ​യാ​ണ് ചെ​ല്ലാ​നം പ്രൊ​ജ​ക്ട് മാ​നേ​ജ്മെ​ന്‍റ് യൂ​ണി​റ്റും തീ​ര​മേ​ഖ​ല​ക​ൾ സ​ന്ദ​ർ​ശി​ച്ചു.
പൊ​ന്നാ​നി ലൈ​റ്റ് ഹൗ​സ് പ​രി​സ​രം, ഹി​ള​ർ മ​സ്ജി​ദ്, വെ​ളി​യ​ങ്കോ​ട് ത​ണ്ണി​ത്തു​റ, പാ​ല​പ്പെ​ട്ടി കാ​പ്പി​രി​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം. ഭാ​ര​ത​പ്പു​ഴ​യും അ​റ​ബി​ക്ക​ട​ലും സം​ഗ​മി​ക്കു​ന്ന അ​ഴി​മു​ഖ​ത്തും സ​മ​ഗ്ര​പ​ഠ​നം ന​ട​ത്തും.

സെ​ന്‍റ​ർ​ഫോ​ർ വാ​ട്ട​ർ റി​സോ​ഴ്സ​സ് ഡെ​വ​ല​പ്മെ​ന്‍റ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് (സി​ഡ​ബ്ലി​യു​ആ​ർ​ഡി​എം.)​ആ​ണ് അ​ഴി​മു​ഖ​ത്തി​ന്‍റെ വ​ലിപ്പ​ത്തെ​ക്കു​റി​ച്ച് പ​ഠ​നം ന​ട​ത്തു​ന്ന​ത്. പൊ​ന്നാ​നി​യു​ടെ സാ​ഹ​ച​ര്യം മ​ന​സി​ലാ​ക്കി​യു​ള്ള പ​ഠ​ന റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​രി​ന് കൈ​മാ​റും. പി​ന്നീ​ട് ഉ​ചി​ത​മാ​യ ക​ട​ലാ​ക്ര​മ​ണ പ്ര​തി​രോ​ധ മാ​ർ​ഗം സ്വീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നം.
കെ​ഇ​ആ​ർ​ഐ സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നീ​യ​ർ സു​പ്ര​ഭ, ചെ​ല്ലാ​നം പ്രൊ​ജ​ക്ട് മാ​നേ​ജ്മെ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​ബ്ബാ​സ്, കോ​സ്റ്റ​ൽ ഡി​വി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​ജ്മ​ൽ, പൊ​ന്നാ​നി ഇ​റി​ഗേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ സു​രേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.