സെ​ന്‍റ് ഫ്രാ​ൻ​സി​സ് സ്കൂ​ളി​ൽ പ​രീ​ക്ഷ ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു
Wednesday, June 22, 2022 11:53 PM IST
വാ​ണി​യ​ന്പ​ലം: വാ​ണി​യ​ന്പ​ലം സെ​ന്‍റ് ഫ്രാ​ൻ​സി​സ് സ്കൂ​ളി​ൽ സി​ബി​എ​സ്ഇ സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് മ​ല​പ്പു​റം റീ​ജി​യ​ണ്‍ ന​ട​ത്തു​ന്ന അ​ഭി​രു​ചി നി​ർ​ണ​യ പ​രീ​ക്ഷ​യാ​യ എം​സാ​റ്റ് പ​രീ​ക്ഷ ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു. സ്കൂ​ളി​ൽ ന​ട​ന്ന അ​സം​ബ്ലി​യി​ൽ അ​ഖി​ലേ​ന്ത്യാ പ്രൈ​വ​റ്റ് സ്കൂ​ൾ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​അ​ബ്ദു​ൾ നാ​സ​ർ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ റി​ജി​ക്ക് ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.
പു​തി​യ വി​ദ്യാ​ഭ്യാ​സ ന​യം പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ, അ​തി​ന​നു​ഗു​ണ​മാ​യി കു​ട്ടി​ക​ളു​ടെ ക്രി​യാ​ത്മ​ക​ത വ​ർ​ധി​പ്പി​ച്ചു അ​വ​രെ മ​ത്സ​ര പ​രീ​ക്ഷ​ക​ൾ​ക്ക് പ്രാ​പ്ത​രാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ജി​ല്ലാ​ത​ല റാ​ങ്ക് ജേ​താ​ക്ക​ൾ​ക്കു യ​ഥാ​ക്ര​മം 5000, 3000, 2000 രൂ​പ വീ​തം കാ​ഷ് അ​വാ​ർ​ഡു​ക​ളും പ്ര​ശം​സാ പ​ത്ര​വും ശി​ലാ​ഫ​ല​ക​വും സ​മ്മാ​നി​ക്കും. സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ വ​ത്സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ധ്യാ​പ​ക​രാ​യ സി​സ്റ്റ​ർ ലി​ല്ലി, ലി​ജോ ജോ​സ​ഫ്, റി​യാ രാ​ജ​ൻ, സി. ​സൂ​ര്യ എ​ന്നി​വ​രും വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ റി​യോ​ണ, ത​ൻ​സീ​ല, റോ​ണ, ഇ​ഷ, ദീ​പ്തി​യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.