വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ സ​ന്പ്ര​ദാ​യം നി​ർ​ത്ത​ലാ​ക്കി​യ ഉ​ത്ത​ര​വി​നെ​തി​രേ സ​ഹ​ക​ര​ണ കോ​ള​ജു​ക​ൾ
Wednesday, June 22, 2022 11:53 PM IST
മ​ല​പ്പു​റം: സം​സ്ഥാ​ന​ത്തെ റ​ഗു​ല​ർ യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ യു​ജി​സി​യു​ടെ അം​ഗീ​കാ​ര​ത്തോ​ടു കൂ​ടി ന​ട​ന്നു​വ​രു​ന്ന വി​ദൂ​ര, പ്രൈ​വ​റ്റ് പ​ഠ​ന സം​വി​ധാ​നം നി​ർ​ത്ത​ലാ​ക്കി​കൊ​ണ്ട് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വ് അ​ടി​യ​ന്ത​ര​മാ​യി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ഓ​ൾ കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് കോ​ള​ജ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്രാ​രം​ഭ​ഘ​ട്ട​ത്തി​ൽ മാ​ത്രം എ​ത്തി​നി​ൽ​ക്കു​ന്ന ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ പേ​ര് പ​റ​ഞ്ഞു ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ട​ത്തു​ന്ന ഈ ​നീ​ക്കം സ്വ​കാ​ര്യ സ്വാ​ശ്ര​യ കോ​ള​ജു​ക​ളെ​യും സം​സ്ഥാ​ന​ത്ത് വ​രാ​ൻ പോ​കു​ന്ന സ്വ​കാ​ര്യ ക​ൽ​പ്പി​ത സ​ർ​വ​ക​ലാ​ശാ​ല​ക​ളേ​യും സ​ഹാ​യി​ക്കു​ന്ന​തി​നു മാ​ത്ര​മേ ഉ​പ​ക​രി​ക്കൂ​വെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​ല​പ്പു​റ​ത്തു ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് എം.​അ​ബ്ദു​ൾ ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.സാ​ധാ​ര​ണ​ക്കാ​ര​നു താ​ങ്ങാ​നാ​കാ​ത്ത വി​ധം ഭീ​മ​മാ​യ സാ​ന്പ​ത്തി​ക ഭാ​രം അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​താ​ണ് പു​തി​യ ഉ​ത്ത​ര​വ്. റെ​ഗു​ല​ർ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കാ​തെ വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ഉ​പ​രി​പ​ഠ​ന​ത്തി​നു​ള്ള സാ​ധ്യ​ത ഇ​ല്ലാ​താ​ക്കു​ന്ന​താ​ണെ​ന്നും സ്വ​ന്തം അ​ഭി​രു​ചി​ക്കും താ​ൽ​പ്പ​ര്യ​ത്തി​നു​മ​നു​സ​രി​ച്ച് ഇ​ഷ്ട​മു​ള്ള കോ​ഴ്സു​ക​ൾ തെ​ര​ഞ്ഞെ​ടു​ത്ത് പ​ഠി​ക്കു​ന്ന​തി​നു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​വ​സ​രം നി​ഷേ​ധി​ക്കു​ന്ന​തു​മാ​ണ്.പ​ഠ​ന കോ​ഴ്സു​ക​ൾ​ക്കു യു​ജി​സി, സ്കൂ​ൾ ഡി​സ്റ്റ​ൻ​സ് എ​ഡ്യു​ക്കേ​ഷ​ൻ ബ്യൂ​റോ എ​ന്നി​വ​യു​ടെ അം​ഗീ​കാ​രം ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ പേ​രി​ൽ കൊ​ണ്ടു​വ​ന്നി​ട്ടു​ള്ള നി​യ​ന്ത്ര​ണം കേ​ര​ള​ത്തി​ൽ,പ്ര​ത്യേ​കി​ച്ചും മ​ല​ബാ​റി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ ആ​യി​ര​ക്ക​ണ​ക്കി​നു വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​താ​ണ്. രാ​ജ്യ​ത്തെ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​ന്നു​മി​ല്ലാ​ത്ത​വി​ധം സ്വ​കാ​ര്യ​പ​ഠ​നം ഓ​പ്പ​ണ്‍ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ മാ​ത്രം പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന​ത് വി​ദ്യാ​ർ​ഥി​ക​ളോ​ടു​ള്ള നീ​തി​നി​ഷേ​ധ​മാ​ണെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.പി.​ജി. രാ​മ​ദാ​സ്(​പാ​ല​ക്കാ​ട്), പി.​എ​സ്. സ​ജീ​വ​ൻ(​തൃ​ശൂ​ർ), അ​ബ്ദു​റ​ഹി​മാ​ൻ കു​ട്ടി (പ​ര​പ്പ​ന​ങ്ങാ​ടി),എ.​വി. കൃ​ഷ്ണ​ൻ (ഫ​റോ​ക്ക്), ഉ​ഷ സ​ഹ​ദേ​വ​ൻ (മ​ല​പ്പു​റം),കെ. ​സു​ബ്ര​ഹ്മ​ണ്യ​ൻ (പാ​ല​ക്കാ​ട്), സെ​ക്ര​ട്ട​റി പി.​ദ​യാ​ന​ന്ദ​ൻ, ടി.​മൊ​യ്തീ​ൻ​കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.