‘സ്കൂ​ൾ വി​ക്കി’ പു​ര​സ്കാ​രം: ഒ​ള​ക​ര സ്കൂ​ളി​നു ര​ണ്ടാം​സ്ഥാ​നം
Saturday, June 25, 2022 12:45 AM IST
മ​ല​പ്പു​റം: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ സ്കൂ​ളു​ക​ളെ​ക്കു​റി​ച്ചു​ള്ള ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ട​ലാ​യ ‘സ്കൂ​ൾ വി​ക്കി’​യി​ൽ മി​ക​ച്ച രീ​തി​യി​ൽ താ​ളു​ക​ൾ ത​യാ​റാ​ക്കി​യ​തി​നു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ സം​സ്ഥാ​ന ത​ല​ത്തി​ൽ മ​ല​പ്പു​റം ജി​ല്ല​യി​ലെ ഒ​ള​ക​ര ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ൾ ര​ണ്ടാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. കേ​ര​ള ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ആ​ൻ​ഡ് ടെ​ക്നോ​ള​ജി ഫോ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ (കൈ​റ്റ്) ആ​ണ് 15000 സ്കൂ​ളു​ക​ളെ കോ​ർ​ത്തി​ണ​ക്കി പ്രാ​ദേ​ശി​ക ഭാ​ഷ​യി​ൽ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഡി​ജി​റ്റ​ൽ വി​വ​ര​ശേ​ഖ​ര​മാ​യ ‘സ്കൂ​ൾ വി​ക്കി’ സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്. ജി​ല്ലാ​ത​ല​ത്തി​ൽ വ​ള്ളി​ക്കു​ന്ന് സി​ബി​എ​ച്ച്എ​സി​ന് ഒ​ന്നാം സ്ഥാ​ന​വും ഇ​രു​ന്പു​ഴി ജി​എ​ച്ച്എ​സ്എ​സ്, അ​രീ​ക്കോ​ട് എ​സ്ഒ​എ​ച്ച്എ​സ്് എ​ന്നീ സ്കൂ​ളു​ക​ൾ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളും നേ​ടി.വേ​ങ്ങ​ര ഉ​പ​ജി​ല്ല​യി​ൽ നാ​നൂ​റോ​ളം കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന ഒ​ള​ക​ര ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ന്‍റെ സ​ർ​വ​ത​ല സ്പ​ർ​ശി​യാ​യ താ​ളു​ക​ളാ​ണ് സ്കൂ​ൾ വി​ക്കി​യി​ൽ ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.