ജി​ല്ല​യി​ൽ ബാ​ങ്കിം​ഗ് നി​ക്ഷേ​പ​ത്തി​ൽ 49,103 കോ​ടി​യു​ടെ വ​ർ​ധ​ന
Wednesday, June 29, 2022 12:37 AM IST
മ​ല​പ്പു​റം: വി​ദ്യാ​ഭ്യാ​സ, സാ​മൂ​ഹി​ക സു​ര​ക്ഷാ പ​ദ്ധ​തി​ക​ൾ​ക്കാ​യു​ള്ള വാ​യ്പ​ക​ൾ ന​ൽ​കു​ന്ന​തി​ൽ ബാ​ങ്ക് മേ​ധാ​വി​മാ​ർ അ​നു​ഭാ​വ​പൂ​ർ​വ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്ക​ണ​മെ​ന്നു ജി​ല്ലാ​ക​ള​ക്ട​ർ വി.​ആ​ർ. പ്രേം​കു​മാ​ർ പ​റ​ഞ്ഞു. ജി​ല്ല​യി​ലെ ബാ​ങ്കിം​ഗ് വി​ക​സ​നം സം​ബ​ന്ധി​ച്ച ജി​ല്ലാ​ത​ല അ​വ​ലോ​ക​ന ക​മ്മി​റ്റി യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​നാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ർ. റി​സ​ർ​വ് ബാ​ങ്ക് ജി​ല്ലാ ലീ​ഡ് ഓ​ഫീ​സ​ർ പ്ര​ദീ​പ് കൃ​ഷ്ണ​ൻ ബാ​ങ്കു​ക​ളു​ടെ സ്ഥി​തി​വി​വ​ര ക​ണ​ക്കു​ക​ൾ അ​വ​ലോ​ക​നം ചെ​യ്തു.
മാ​ർ​ച്ചി​ൽ അ​വ​സാ​നി​ച്ച പാ​ദ​ത്തി​ൽ സം​ര​ഭ​ക​ത്വ പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടെ 49103 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​മാ​ണ് ജി​ല്ല​യി​ലെ വി​വി​ധ ബാ​ങ്കു​ക​ളി​ലെ​ത്തി​യ​ത്. ഇ​തി​ൽ 12334 കോ​ടി പ്ര​വാ​സി നി​ക്ഷേ​പ​മാ​ണ്. ജി​ല്ല​യി​ൽ 29702.94 കോ​ടി​രൂ​പ​യു​ടെ വാ​യ്പ​ക​ൾ അ​നു​വ​ദി​ച്ച​താ​യും നി​ക്ഷേ​പ വാ​യ്പ അ​നു​പാ​തം 60.49 ശ​ത​മാ​ന​മാ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.
ക​ർ​ഷ​ക​ന്‍റെ വ​രു​മാ​നം ഇ​ര​ട്ടി​യാ​ക്കു​ന്ന​തി​നു കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കു​ള്ള വാ​യ്പ ന​ൽ​കു​ന്ന​ത് പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ക​ർ​ഷി​ക അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന നി​ധി​പോ​ലു​ള്ള പ​ദ്ധ​തി​ക​ൾ പ്ര​ച​രി​പ്പി​ക്കാ​നും യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി. ന​ബാ​ർ​ഡി​ന്‍റെ ജി​ല്ലാ വി​ക​സ​ന മാ​നേ​ജ​ർ എ. ​മു​ഹ​മ്മ​ദ് റി​യാ​സ് ക​ർ​ഷ​ക​ർ​ക്കാ​യു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.
കാ​ർ​ഷി​ക അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന നി​ധി സോ​ണ​ൽ മാ​നേ​ജ​ർ അ​നി​ന്‍റോ ഗോ​പാ​ൽ കാ​ർ​ഷി​ക വാ​യ്പ​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തി. ച​ട​ങ്ങി​ൽ ജി​ല്ലാ ക്രെ​ഡി​റ്റ് പ്ലാ​ൻ ജി​ല്ലാ ക​ള​ക്ട​ർ പ്ര​കാ​ശ​നം ചെ​യ്തു.
ലീ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് മാ​നേ​ജ​ർ പി.​പി ജി​തേ​ന്ദ്ര​ൻ സ്വാ​ഗ​ത​വും ക​ന​റാ ബാ​ങ്ക് അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ എം. ​ശ്രീ​വി​ദ്യ ന​ന്ദി​യും പ​റ​ഞ്ഞു. ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ്, കു​ടും​ബ​ശ്രീ, വി​വി​ധ ബാ​ങ്ക് പ്ര​തി​നി​ധി​ക​ൾ വി​വി​ധ വ​കു​പ്പു​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.