ഇഡി സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലേ​ക്കെ​ത്തു​ന്ന​തു ത​ക​ർ​ച്ച​യ്ക്ക് കാ​ര​ണ​മാ​കും: എം​എ​ൽ​എ
Saturday, August 13, 2022 11:46 PM IST
നി​ല​ന്പൂ​ർ: ഇ.​ഡി.​യെ പോ​ലു​ള്ള കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലേ​ക്ക​ത്തു​ന്ന​തു സ​ഹ​ക​ര​ണ മേ​ഖ​ല​യു​ടെ ത​ക​ർ​ച്ച​ക്ക് കാ​ര​ണ​മാ​കു​മെ​ന്നു എ.​പി. അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ പ​റ​ഞ്ഞു. കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് (കെ​സി​ഇ​എ​ഫ്) ജി​ല്ലാ സ​മ്മേ​ള​നം നി​ല​ന്പൂ​ർ ഒ​സി​കെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ഹ​ക​ര​ണ മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​ന​ല്ല രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പി​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ഹ​ക​ര​ണ മേ​ഖ​ല​യി​ൽ ചി​ല വെ​ല്ലു​വി​ളി​ക​ൾ ഉ​ണ്ടെ​ന്ന​ള്ള​തു യ​ഥാ​ർ​ഥ്യ​മാ​ണ്. സ​ഹ​ക​ര​ണ മേ​ഖ​ല​യെ കോ​ട്ടം ത​ട്ടാ​തെ സം​ര​ക്ഷി​ക്കാ​ൻ ജീ​വ​ന​ക്കാ​ർ ക​രു​ത​ലു​ക​ളും ജാ​ഗ്ര​ത​യും ന​ട​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. സ​ഹ​ക​ര​ണ മേ​ഖ​ല വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്പോ​ൾ 164 സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ നി​ക്ഷേ​പം മ​ട​ക്കി കൊ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണെ​ന്നു വ​കു​പ്പ് മ​ന്ത്രി പ​റ​ഞ്ഞി​ട്ടും പ്ര​തി​സ​ന്ധി വി​ശ​ദീ​ക​രി​ക്കാ​ൻ ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന സ​ഹ​ക​ര​ണ മേ​ഖ​ല​യെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന നീ​ക്ക​ങ്ങ​ൾ​ക്ക് വ​ളം​വ​ച്ചു കൊ​ടു​ക്കു​ന്ന​തി​നു തു​ല്യ​മാ​ണെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

കെ​സി​ഇ​എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​രാ​മ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​കെ. വി​ന​യ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ശോ​ക​ൻ കു​റ​ങ്ങ​പ്പ​ള്ളി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​വി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എ​സ് ജോ​യ്, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, ജ​മീ​ല ആ​ലി​പ്പ​റ്റ, കെ​പി​സി​സി മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ. ക​രീം, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ. ​ഗോ​പി​നാ​ഥ്, കെ​സി​ഇ​എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​മു​ഹ​മ്മ​ദ്കോ​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പി.​വി. സു​രേ​ന്ദ്ര​നാ​ഥ് ക​ണ്ണൂ​ർ പ​ഠ​ന​ക്ലാ​സി​നു നേ​തൃ​ത്വം ന​ൽ​കി. വി​ര​മി​ക്കു​ന്ന സം​ഘ​ട​നാ അം​ഗ​ങ്ങ​ൾ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ജി​ല്ലാ ഖ​ജാ​ൻ​ജി കെ.​പി. അ​ബ്ദു​ൾ അ​സീ​സ് കു​റ്റി​പ്പു​റം, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം. സ​വാ​ദ്, ര​വീ​ന്ദ്ര​നാ​ഥ് തേ​ഞ്ഞി​പ്പ​ലം, കെ. ​അ​നീ​ഷ് മാ​ത്യു, പി.​എം. പ്രീ​തി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.