പാ​ലി​യേ​റ്റീ​വ് ക്ലി​നി​ക്കി​നു സം​ഭാ​വ​ന ന​ൽ​കി
Wednesday, August 17, 2022 12:20 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: രാ​മ​പു​ര​ത്തെ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും സാ​മൂ​ഹി​ക കൂ​ട്ടാ​യ്മ​വേ​ദി​ക​ളി​ൽ സ​ജീ​വ​മാ​യി​രു​ന്ന രാ​മ​പു​രം കു​ട്ട​ല്ലൂ​ർ നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി​യു​ടെ ഒ​ന്നാം ​ശ്ര​ദ്ധാ​ജ്ഞ​ലി ദി​ന​ത്തി​ൽ കു​ടും​ബ​ത്തി​ന്‍റെ സ്വാ​ന്ത​ന ഹ​സ്തം.
പു​ഴ​ക്കാ​ട്ടി​രി പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ ക്ലി​നി​ക്കി​നു ക​ടു​ങ്ങ​പു​രം സ്കൂ​ൾ​പ​ടി​യി​ൽ കെ​ട്ടി​ടം പ​ണി​യു​ന്ന​തി​ലേ​ക്കു ക്ഷേ​ത്രം ത​ന്ത്രി കൂ​ടി​യാ​യ മ​ക​ൻ സു​ധീ​പ് നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി ഒ​രു സെ​ന്‍​റി​ന്‍റെ തു​ക​യാ​യ 215000 രൂ​പ പാ​ലി​യേ​റ്റ് ഭാ​ര​വാ​ഹി​ക​ൾ​ക്കു കൈ​മാ​റി. പി​താ​വി​നാ​യി സി​സ്റ്റ​ർ ദി​ശ​യും ഡ്രൈ​വ​ർ ഉ​മ്മ​റ​ലി​യും ചെ​യ്ത സേ​വ​ന​ങ്ങ​ളെ കു​ടും​ബാം​ഗ​ങ്ങ​ൾ അ​നു​സ്മ​രി​ച്ചു. പാ​ലി​യേ​റ്റീ​വ് ഭാ​ര​വാ​ഹി​ക​ളാ​യ പി. ​മൊ​യ്തു, യ​ശോ​ദ ക​രു​വാ​ടി, മ​രു​മ​ക​ളും വ​ട​ക്കാ​ങ്ങ​ര ടി​എ​സ്എ​സ് അ​ധ്യാ​പി​ക​യു​മാ​യ ധ​ന്യ, ച​മ​യം സു​ബ്ര​ഹ്മ​ണ്യ​ൻ, കെ.​കെ.ബാ​ല​കൃ​ഷ്ണ​ൻ, മ​റ്റു കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സ​മാ​പ​ന​മാ​യി സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു.