ച​ര​ക്കു​വ​ണ്ടി​യി​ടി​ച്ച് റെ​യി​ല്‍​വേ ക്രോ​സ്ബാ​ര്‍ ത​ക​ര്‍​ന്നു; വാ​ണി​യ​മ്പ​ല​ത്ത് ഗ​താ​ഗ​തം സ്തംഭിച്ചു
Saturday, April 20, 2024 5:39 AM IST
വ​ണ്ടൂ​ര്‍: ച​ര​ക്കു​വ​ണ്ടി​യി​ടി​ച്ച് വാ​ണി​യ​മ്പ​ലം റെ​യി​ല്‍​വേ ക്രോ​സിം​ഗി​ലെ ക്രോ​സ്ബാ​ര്‍ ത​ക​രാ​റി​ലാ​യി. ഇ​ന്ന​ലെ രാ​വി​ലെ 8.25 നാ​ണ് തീ​വ​ണ്ടി ക​ട​ന്നു​പോ​കാ​നാ​യി അ​ട​ച്ച ലെ​വ​ല്‍ ക്രോ​സ്ബാ​ര്‍ നി​യ​മം തെ​റ്റി​ച്ചു വ​ന്ന ച​ര​ക്കു​വ​ണ്ടി​യി​ടി​ച്ചു ത​ക​ര്‍​ന്ന​ത്.

മു​ന്ന​റി​യി​പ്പ് സി​ഗ്ന​ലി​നാ​യു​ള്ള ചു​വ​ന്ന ലൈ​റ്റ് തെ​ളി​യി​ച്ച​തി​നു ശേ​ഷ​മാ​ണ് ക്രോ​സ്ബാ​ര്‍ അ​ട​ച്ച​ത്. എ​ന്നാ​ല്‍ അ​മി​ത വേ​ഗ​ത​യി​ല്‍ വ​ന്ന ബൊ​ലേ​റോ ച​ര​ക്കു​വ​ണ്ടി ഇ​തി​ന​ക​ത്ത് ക​യ​റു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ക്രോ​സ്ബാ​റി​ന്‍റെ അ​ടി​ഭാ​ഗ​ത്തോ​ടു ചേ​ര്‍​ന്ന ഭാ​ഗം പൊ​ട്ടി. പി​ന്നീ​ട് പ​ക​രം സം​വി​ധാ​ന​മാ​യ സ്ലൈ​ഡിം​ഗ് ബൂം ​ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വി​ടെ ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ച​ത്.

വാ​ഹ​ന ഡ്രൈ​വ​ര്‍​ക്കെ​തി​രേ റെ​യി​ല്‍​വേ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ മാ​സ്റ്റ​ര്‍ അ​റി​യി​ച്ചു. അ​തേ​സ​മ​യം അ​റ്റ​കു​റ്റ പ്ര​വൃ​ത്തി​ക്കാ​യി റെ​യി​ല്‍​വേ ഗേ​റ്റ് അ​ട​ച്ച​ത് മ​ണി​ക്കൂ​റു​ക​ളോ​ളം വാ​ണി​യ​മ്പ​ല​ത്തു ഗ​താ​ഗ​ത ത​ട​സ​ത്തി​ന് കാ​ര​ണ​മാ​യി. ഇ​രു ഭാ​ഗ​ങ്ങ​ളി​ലു​മാ​യി വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട​നി​ര പ്ര​ക​ട​മാ​യി​രു​ന്നു.