പോ​സ്റ്റ​ൽ ബാ​ല​റ്റി​നു ഇ​ന്നു കൂ​ടി അ​പേ​ക്ഷി​ക്കാം
Sunday, April 21, 2019 2:16 AM IST
മ​ല​പ്പു​റം: ഇ​ല​ക്ഷ​ൻ ഡ്യൂ​ട്ടി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ർ​ക്കു പോ​സ്റ്റ​ൽ വോ​ട്ടി​നു ഇ​ന്നു കൂ​ടി അ​പേ​ക്ഷി​ക്കാം. ഇ​ഡി​സി, പോ​സ്റ്റ​ൽ ബാ​ല​റ്റ് അ​പേ​ക്ഷ​ക​ൾ ബ​ന്ധ​പ്പെ​ട്ട ഉ​പ​വ​ര​ണാ​ധി​കാ​രി​ക​ളു​ടെ കാ​ര്യാ​ല​യ​ത്തി​ൽ ഇ​ന്നു ഉ​ച്ച​ക്കു​ശേ​ഷം മൂ​ന്നു വ​രെ സ്വീ​ക​രി​ക്കും. പോ​സ്റ്റ​ൽ ബാ​ല​റ്റ് ല​ഭി​ച്ച​വ​ർ​ക്ക് പോ​സ്റ്റ​ൽ വോ​ട്ട് ചെ​യ്ത് നി​ക്ഷേ​പി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലു​ണ്ടാ​കും. വ​ര​ണാ​ധി​കാ​രി​യു​ടെ​യോ ഉ​പ​വ​ര​ണാ​ധി​ക​രാ​യു​ടെ​യോ ഓ​ഫീ​സു​ക​ളി​ൽ പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ൾ നേ​രി​ട്ടു സ്വീ​ക​രി​ക്കു​ന്ന​ത​ല്ല. വി​ത​ര​ണ കേ​ന്ദ്ര​ത്തി​ലെ സൗ​ക​ര്യം ഉ​പ​യോ​ഗി​ക്കു​ക​യോ താ​പാ​ൽ മാ​ർ​ഗം അ​യ​ക്കു​ക​യോ ചെ​യ്യാം. ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്കു​ന്ന പോ​ലീ​സ്്, സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ, ഡ്രൈ​വ​ർ​മാ​ർ എ​ന്നി​വ​ർ​ക്കും ഇ​ഡി​സി, പോ​സ്റ്റ​ൽ ബാ​ല​റ്റി​ന് അ​പേ​ക്ഷി​ക്കാം. പോ​സ്റ്റ​ൽ ബാ​ല​റ്റ് മെ​യ് 23 രാ​വി​ലെ എ​ട്ടു​വ​രെ ജി​ല്ലാ വ​ര​ണാ​ധി​കാ​രി സ്വീ​ക​രി​ക്കും. എ​ല്ലാ ദി​വ​സ​വും ഉ​ച്ച​ക്കു​ശേ​ഷം മൂ​ന്നി​നു ത​പാ​ൽ വ​കു​പ്പ് പോ​സ്റ്റ​ൽ ബാ​ല​റ്റ് ജി​ല്ലാ വ​ര​ണാ​ധി​കാ​രി​ക്ക് എ​ത്തി​ക്കു​ക. എ​ല്ലാ ദി​വ​സ​വും ഇ​ത് എ​ണ്ണി തി​ട്ട​പ്പെ​ടു​ത്തി ക​മ്മീ​ഷ​നെ അ​റി​യി​ക്കും. ഇ​തു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കും സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും നി​രീ​ക്ഷി​ക്കു​ന്ന​തി​നു സൗ​ക​ര്യ​മൊ​രു​ക്കും.