ആ​രോ​ഗ്യ​ജാ​ഗ്ര​ത അ​വ​ലോ​ക​ന യോ​ഗം
Tuesday, July 16, 2019 12:26 AM IST
മ​ല​പ്പു​റം: മ​ഴ​ക്കാ​ല പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നാ​യി ജി​ല്ലാ​മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ(​ഇ​ൻ ചാ​ർ​ജ്) ഡോ.​മു​ഹ​മ്മ​ദ് ഇ​സ്മ​യി​ലിന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ആ​രോ​ഗ്യ​ജാ​ഗ്ര​ത അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു. കൊ​തു​കു​ജ​ന്യ രോ​ഗ​ങ്ങ​ളും ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ളും നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ൻ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കും. ഡെ​ങ്കി​പ്പ​നി വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി വീ​ടു​വീ​ടാ​ന്ത​രം ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തും. ആ​രോ​ഗ്യ ബ്ലോ​ക്കു​ക​ളി​ലെ ആ​രോ​ഗ്യ സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടൂ​ത​ൽ ഉൗ​ർ​ജി​ത​പ്പെ​ടു​ത്തും.​സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ഒപി​യി​ൽ തി​ര​ക്ക് കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും രോ​ഗി​ക​ളെ കാ​ര്യ​ക്ഷ​മ​മാ​യി പ​രി​ശോ​ധി​ക്കാ​ൻ ഡോ​ക്ട​ർ​മാ​ർ​ക്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ നി​ർ​ദേ​ശം ന​ൽ​കി. യോ​ഗ​ത്തി​ൽ ആ​രോ​ഗ്യ​ബ്ലോ​ക്കു​ക​ളി​ലെ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.