നി​ല​ന്പൂ​ർ ജ​ന​മൈ​ത്രി എ​ക്സൈ​സ് സ്ക്വാ​ഡ് ഉൗ​ര് മേ​ള​നം സം​ഘ​ടി​പ്പി​ച്ചു
Monday, July 22, 2019 1:09 AM IST
എ​ട​ക്ക​ര: എ​ട​ക്ക​ര ഗ്രാ​മ​പഞ്ചാ​യ​ത്തി​ലെ പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന മു​പ്പി​നി പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​യി​ൽ സ്നേ​ഹ​ത്തി​ന്‍റെ കൂ​ട്ടാ​യ്മ ഉൗ​ര് മേ​ള​നം​ സം​ഘ​ടി​പ്പി​ച്ചു. നി​ല​ന്പൂ​ർ ജ​ന​മൈ​ത്രി എ​ക്സൈ​സ്, എ​ട​ക്ക​ര ഗ്രാ​മ​പഞ്ചാ​യ​ത്ത്, എ​ട​ക്ക​ര ജി​എ​ച്ച്എ​സ്എ​സ് നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​യൂ​ണി​റ്റ്, എ​ട​ക്ക​ര ജെ​സി​ഐ ഗോ​ൾ​ഡ​ൻ വാ​ലി ഏ​യ്ഞ്ച​ൽ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് കൂ​ട്ടാ​യ്മ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.
എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​നി​യി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും ക​യ​റി​യി​റ​ങ്ങി നി​ശ്ചി​ത ഫോ​റ​ത്തി​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച ശേ​ഷ​മാ​ണ് പൊ​തു​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ലീ​സ് അ​ന്പാ​ട്ട് കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തം​ഗം ക​വി​താ ജ​യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​യാ​യി. ജ​ന​മൈ​ത്രി എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ആ​ർ.​പി.​സു​രേ​ഷ് ബാ​ബു, ഫി​നാ​ൻ​ഷ്യ​ൽ ലി​റ്റ​റ​റി കൗ​ണ്‍​സി​ല​ർ വി​ദ്യാ​വ​തി, ജെ​സി​ഐ വ​നി​താ വി​ംഗ് പ്ര​സി​ഡ​ന്‍റ് ജിം​ലി, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ര​ഞ്ജി​നി, ബി​ന്ദു​രാ​ജ് എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഉൗ​ര് വാ​സി​ക​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ൽ​കി. തു​ട​ർ​ന്ന് ന​ട​ന്ന ച​ർ​ച്ച​യി​ൽ ഉൗ​ര് നി​വാ​സി​ക​ൾ അ​വ​രു​ടെ പ്ര​യാ​സ​ങ്ങ​ൾ തു​റ​ന്നു പ​റ​ഞ്ഞു. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കോ​ള​നി​യി​ൽ പ​രി​സ​ര ശു​ചീ​ക​ര​ണം ഉ​റ​പ്പ് വ​രു​ത്തു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​സ​ന്‍റ് ഉ​റ​പ്പ് ന​ൽ​കി. കോ​ള​നി​യി​ൽ തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി കോ​ള​നി അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി സ്നേ​ഹ സ​മി​തിയും രൂ​പ​വ​ത്ക​രി​ച്ചു.