വെ​ള്ള​ക്കെ​ട്ടി​ൽ കു​ഞ്ഞു​ങ്ങ​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ പി​താ​വ് കു​ഴ​ഞ്ഞ് വീ​ണു മ​രി​ച്ചു
Tuesday, August 13, 2019 10:26 PM IST
തി​രൂ​ർ: കാ​ൽ വ​ഴു​തി വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ കു​ഞ്ഞു​ങ്ങ​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ പി​താ​വ് കു​ഴ​ഞ്ഞ് വീ​ണു മ​രി​ച്ചു. കൊ​ട​ക്ക​ൽ അ​ജി​ത​പ്പ​ടി​യി​ലെ കൊ​ണ്ടാം​പ​റ​ന്പി​ൽ അ​ബ്ദു​ൾ റ​സാ​ഖ് (44) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം തി​രു​ന്നാ​വാ​യ പ​ല്ലാ​റി​ലാ​ണ് അ​പ​ക​ടം.

വ​യ​ലി​ലെ വെ​ള്ള​ക്കെ​ട്ടി​നു സ​മീ​പം അ​ബ്ദു​ൾ റ​സാ​ഖി​നോ​ടൊ​പ്പം നി​ൽ​ക്കു​ക​യാ​യി​രു​ന്ന ഇ​യാ​ളു​ടെ മ​ക​ൻ അ​ലാ​വു​ദ്ദീ​നും ഭാ​ര്യാ​സ​ഹോ​ദ​ര​ന്‍റെ മ​ക​ൻ നി​ഹാ​ലു​മാ​ണ് വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ​ത്. ഉ​ട​നെ കു​ഞ്ഞു​ങ്ങ​ളെ ര​ക്ഷി​ച്ച് ക​ര​ക്കെ​ടു​ത്ത അ​ബ്ദു​ൾ റ​സാ​ഖ് കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​നെ കൊ​ട​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം തി​രൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വി​ദേ​ശ​ത്തു ജോ​ലി​യു​ള്ള അ​ബ്ദു​ൾ റ​സാ​ഖ് തി​രി​കെ പോ​കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. ന​സീ​റ​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: സ​ഹ​ദി​യ, അ​മീ​ൻ, അ​ലാ​വു​ദ്ദീ​ൻ.