കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു
Monday, August 19, 2019 12:25 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: നി​ല​ന്പു​ർ, മ​ന്പാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ വീ​ടു​ക​ളി​ൽ വെ​ള്ളം​ക​യ​റി ക്യാ​ന്പു​ക​ളി​ൽ ക​ഴി​ഞ്ഞു തി​രി​ച്ചു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​വ​ർ​ക്കാ​യി പ​ല​ച​ര​ക്കു​സാ​ധ​ന​ങ്ങ​ളും പു​തു​വ​സ്ത്ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന 300 കി​റ്റു​ക​ൾ അ​വ​രു​ടെ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു ന​ൽ​കി. ജൂ​ണി​യ​ർ ചേം​ബ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ർ​ക്കി​ടാം​കു​ന്ന് ചാ​പ്റ്റ​റാ​ണ് കിറ്റ് വിതരണം ചെയ്തത്.
വ​ണ്ടൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ംബർ അ​ബ്ദു​ൽ ക​രീം ആ​ദ്യ​കി​റ്റ് ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു.​പ്ര​സി​ഡ​ന്‍റ് പി.​മു​ഹ​മ്മ​ദ് ആ​സി​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ.​അ​ബ്ദു​ൽ നാ​സ​ർ, ടി.​വി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, സ​ലാം പു​ളി​ക്ക​ൽ, പി.​കെ.​മു​ഹ​മ്മ​ദ് ബൈ​ജു, ശു​ഹൈ​ബ് ആ​ലു​ങ്ങ​ൽ, ഷം​സു​ദ്ദീ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.