ന​വ​വ​ര​ൻ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Thursday, August 22, 2019 11:14 PM IST
നി​ല​ന്പൂ​ർ: സു​ഹൃ​ത്തി​നൊ​പ്പം യാ​ത്ര​ചെ​യ്യു​ന്ന​തി​നി​ടെ ബൈ​ക്ക് മ​റി​ഞ്ഞ് റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണ യു​വാ​വ് കാ​ർ ദേ​ഹ​ത്ത് ക​യ​റി മ​രി​ച്ചു. കോ​ട്ട​ക്ക​ൽ ര​ണ്ട​ത്താ​ണി തോ​ഴ​ന്നൂ​ർ പാ​റ​പ്പു​റം മ​ച്ചി​ഞ്ചേ​രി മു​ഹ​മ്മ​ദ്കു​ട്ടി​യു​ടെ മ​ക​ൻ സെയ്താലി​ക്കു​ട്ടി (28) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കുന്നേരം അ​ഞ്ച​ര​യോ​ടെ നി​ല​ന്പൂ​ർ മു​തീ​രി വ​ള​വി​ലാ​യിരുന്നു അ​പ​ക​ടം. സു​ഹൃ​ത്താ​ണ് ബൈക്ക് ഓ​ടി​ച്ചി​രു​ന്ന​ത്. ക​രു​ളാ​യി​യി​ലേ​ക്ക് പോ​കു​കയായിരുന്നു. അപകടമുണ്ടായ ഉട​ൻ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും സൈതാലിക്കുട്ടിയെ ര​ക്ഷി​ക്ക​നാ​യി​ല്ല. ക​ഴി​ഞ്ഞ 15നാ​യിരുന്നു ഇദ്ദേഹത്തിന്‍റെ വിവാഹം. മാ​താ​വ്: ഫാ​ത്തി​മ. ഭാ​ര്യ: ജെ​സി. സ​ഹോ​ദ​ര​ങ്ങ​ൾ: സു​ൽ​ഫീ​ക്ക​ർ, റ​സീ​ന, സാ​ജി​ദ, സു​ഹ​റാ​ബി. മൃ​ത​ദേ​ഹം നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ.