ഓ​ണ​ക്കോ​ടി വി​ത​ര​ണം ചെ​യ്തു
Tuesday, September 10, 2019 12:30 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ൽ നൂ​റു​ദി​വ​സം പ്ര​വൃ​ത്തി ചെ​യ്ത കീ​ഴാ​റ്റൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ആ​ന​പ്പാം​കു​ഴി, കാ​ര്യ​മാ​ട്, കീ​ഴാ​റ്റൂ​ർ വാ​ർ​ഡു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ളാ​യ 14 പേ​ർ​ക്കു ഓ​ണ​ക്കോ​ടി ന​ൽ​കി ആ​ദ​രി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​നാ​രാ​യ​ണ​നു​ണ്ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ​റ​ന്പൂ​ർ റാ​ഫി ഉ​ദ്്ഘാ​ട​നം ചെ​യ്തു. ‌
ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ചാ​ലി​യ​ത്തൊ​ടി ജ​മീ​ല ഓ​ണ​ക്കോ​ടി​ക​ൾ വി​ത​ര​ണം ചെ​യ്തു. പി. ​മു​ഹ​മ്മ​ദ് ഹാ​രി​സ, പി. ​വി​ശ്വ​നാ​ഥ​ൻ, മ​ത്ത​ളി ബാ​ല​കൃ​ഷ്ണ​ൻ, പി.​വി ശ​ങ്ക​ര​വാ​ര്യ​ർ, ബി​ന്ദു മാ​ത്യു, പി. ​ഗോ​പി, വി.​പി. പ്ര​മോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​ദേ​ശ​ത്തെ അ​ഞ്ചു പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ൾ​ക്കു ഓ​ണ​ക്കി​റ്റും നാ​ൽ​പ​തു നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്ക് വീ​ടു​ക​ളി​ലെ​ത്തി ഓ​ണ​ക്കോ​ടി​യും വി​ത​ര​ണം ചെ​യ്തു.