സ​പ്ലൈ​കോ ഓ​ണ​ച്ച​ന്ത ആ​രം​ഭി​ച്ചു
Tuesday, September 10, 2019 12:32 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ്പ​റേ​ഷ​ന്‍റെ മ​ങ്ക​ട നി​യോ​ജ​ക​മ​ണ്ഡ​ലം ത​ല ഓ​ണ​ച്ച​ന്ത ആ​രം​ഭി​ച്ചു.
മ​ങ്ക​ട പെ​ട്രോ​ൾ പ​ന്പി​ന് സ​മീ​പം സ​പ്ലൈ​കോ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​നോ​ട​നു​ബ​ന്ധി​ച്ച് ആ​രം​ഭി​ച്ച ഓ​ണ​ച്ച​ന്ത ടി​.എ അ​ഹ​മ്മ​ദ് ക​ബീ​ർഎം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​ഹീ​ദ എ​ലി​ക്കോ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം​കെ ര​മ​ണി മാ​വേ​ലി ഇ​ന​ങ്ങ​ളു​ടെ ആ​ദ്യ​വി​ൽ​പ്പ​ന​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി.​കെ.​റ​ഷീ​ദ​ലി ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളു​ടെ ആ​ദ്യ​വി​ൽ​പ്പ​ന​യും ന​ട​ത്തി. പി​കെ കു​ഞ്ഞു​മോ​ൻ, ടി.​നാ​രാ​യ​ണ​ൻ, എം.​അ​സ്്ലം , പി.​ജം​ഷീ​ർ, പി.​രാ​മ​ച​ന്ദ്ര​ൻ, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജ് എം.​സു​രേ​ഷ്ബാ​ബു, ജൂ​നി​യ​ർ മാ​നേ​ജ​ർ ശി​വ​ദാ​സ് പി​ലാ​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. താ​ലൂ​ക്ക് ഡി​പ്പോ മാ​നേ​ജ​ർ എ​ൽ.​മി​നി സ്വാ​ഗ​ത​വും ക​ണ്‍​സ്യൂ​മ​ർ ഫോ​റം സീ​നി​യ​ർ സൂ​പ്ര​ണ്ട് ടോ​മി ജോ​സ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.