ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മം ന​ട​ത്തി
Tuesday, September 10, 2019 12:32 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ല​യാ​ള ഭാ​ഷ​യോ​ട് പി​എ​സ‌്സി കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന​യ്ക്കെ​തി​രെ ഐ​ക്യ​മ​ല​യാ​ള​പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് പി​എ​‌സ‌്സി ഹെ​ഡ് ഓ​ഫീ​സി​ന് മു​ന്പി​ൽ ന​ട​ത്തു​ന്ന അ​നി​ശ്ചി​ത കാ​ല നി​രാ​ഹാ​ര സ​മ​ര​ത്തി​ന് വ​ള​ളു​വ​നാ​ട​ൻ സാം​സ്കാ​രി​ക വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മം ന​ട​ത്തി. പാ​ട്ടും വ​ർ​ത്ത​മാ​ന​ങ്ങ​ളും എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച സം​ഗ​മ​ത്തി​ൽ വ​ള​ളു​വ​നാ​ട്ടി​ലെ ക​ലാ - സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ അ​ണി നി​ര​ന്നു.
പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി​പ്പ​ടി​യി​ൽ സം​ഘ​ടി​പ്പി​ച്ച ഐ​ക്യ​ദാ​ർ​ഢ്യ​സ​ദ​സ് പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം ജി​ല്ലാ ട്ര​ഷ​റ​ർ കൃ​ഷ്ണ​ൻ കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
വ​ള​ളു​വ​നാ​ട​ൻ സാം​സ്കാ​രി​ക വേ​ദി ചെ​യ​ർ​മാ​ൻ രാം​ദാ​സ് ആ​ലി​പ്പ​റ​ന്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ-​ഓ​ർ​ഡി​നേ​റ്റ​ർ നി​ഷാ​ദ് അ​ങ്ങാ​ടി​പ്പു​റം സ്വാ​ഗ​തം പ​റ​ഞ്ഞു. പ​ട്ടാ​ന്പി ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് അ​സി.​പ്രഫ​സ​റും മ​ല​യാ​ള ഐ​ക്യ​വേ​ദി പാ​ല​ക്കാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ എം.​ആ​ർ.​അ​നി​ൽ​കു​മാ​ർ സ​മ​ര​സാ​ഹ​ച​ര്യ​ങ്ങ​ളെ കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു.
വ​ള്ളു​വ​നാ​ട്ടി​ലെ ക​ലാ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രാ​യ വി.​പി.​വാ​സു​ദേ​വ​ൻ, ഉ​സ്മാ​ൻ താ​മ​ര​ത്ത്, ഡോ.സം​ഗീ​ത ചേ​നം​പു​ള്ളി, സാ​ഗ​ര​ൻ പാ​ലൂ​ർ, മ​നോ​ജ് കു​മാ​ർ പെ​രി​ന്ത​ൽ​മ​ണ്ണ, ഫ​സ​ൽ റ​ഹ്മാ​ൻ, ഇ​ന്ദു​ശ്രീ, കെ.​എം.​നാ​രാ​യ​ണ​ൻ, ഫി​റോ​സ്ഖാ​ൻ പു​ത്ത​ന​ങ്ങാ​ടി, വി​ജ​യ​ൻ കോ​ട്ട​ക്ക​ൽ, അ​മ്മു​സു​ന്ദ​ര​ൻ, ശി​വ​പ്ര​സാ​ദ് മ​ണ്ണാ​ർ​മ​ല തു​ട​ങ്ങി നി​ര​വ​ധി പേ​ർ പാ​ട്ടും വ​ർ​ത്ത​മാ​ന​ങ്ങ​ളു​മാ​യി പ​ങ്ക് ചേ​ർ​ന്നു, സ​തീ​ശ​ൻ ആ​വ​ള മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. വേ​ദി പ്ര​വ​ർ​ത്ത​ക​രാ​യ ഉ​ദ​യ​ൻ ഏ​റാ​ന്തോ​ട്, സ​ജി​ത്ത് പെ​രി​ന്ത​ൽ​മ​ണ്ണ, ആ​രി​ഫ ഹൈ​ദ​ർ, ഹം​സ ഒ​രാ​ടം പാ​ലം, രാ​ജ​ഗോ​പാ​ൽ കാ​റ​ൽ​മ​ണ്ണ, പ്ര​ശാ​ന്ത് അ​ങ്ങാ​ടി​പ്പു​റം, രാ​ജീ​വ് കാ​ല​ടി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
വ​ള​ളു​വ​നാ​ട​ൻ സാം​സ്കാ​രി​ക വേ​ദി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം മു​ഹ​മ്മ​ദ് ബ​ഷീ​ർ ന​ന്ദി പ​റ​ഞ്ഞു.