വൈ​സ​ർ ഒ​ട്ടി​ക്കു​ന്ന​തി​നി​ട​യി​ൽ വ​ർ​ക്ക് ഷോ​പ്പ് ജീ​വ​ന​ക്കാ​ര​ന്‍റെ കൈ​വി​ര​ലു​ക​ൾ ഒ​ട്ടി​പ്പോ​യി
Wednesday, September 11, 2019 12:20 AM IST
എ​ട​ക്ക​ര: ഫ്ല​ക്സ് ക്വി​ക് ഉ​പ​യോ​ഗി​ച്ച് ബൈ​ക്കി​ന്‍റെ പൊ​ട്ടി​യ വൈ​സ​ർ ഒ​ട്ടി​ക്കു​ന്ന​തി​നി​ടെ​യി​ൽ കൈ​വി​ര​ലു​ക​ൾ ഒ​ട്ടി​പ്പോ​യ യു​വാ​വ് വി​വ​ശ​നാ​യി. എ​ട​ക്ക​ര​യി​ലെ വ​ർ​ക്ക് ഷോ​പ്പി​ൽ ഇ​ന്ന​ലെ വൈ​കി​ട്ടാ​ണ് സ്വ​ന്തം ബൈ​ക്കി​ന്‍റെ പൊ​ട്ടി​യ വൈ​സ​ർ ഒ​ട്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​ടെ അ​ബ​ദ്ധം പറ്റിയത്.
ക​ണ്ടു​നി​ന്ന​വ​ർ പെ​ട്രോ​ൾ, മ​ണ്ണെ​ണ്ണ, ചൂ​ടു​വെ​ള്ളം തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ചും ഇന്‍റര്‌നെറ്റില്‌ സര്‌ച്ച് ചെയ്ത് പല വിദ്യകളും ഉപയോഗിച്ചും ഒ​ട്ടി​പ്പോ​യ കൈ​വി​ര​ലു​ക​ൾ വൈ​സ​റി​ൽ നി​ന്നും വേ​ർ​പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. ഒ​ടു​വി​ൽ നി​ല​ന്പൂ​ർ അ​ഗ്നി​ര​ക്ഷ സേ​നാ ഓ​ഫീ​സ​ർ എം.​അ​ബ്ദു​ൾ ഗ​ഫൂ​റു​മാ​യി ബ​ന്ധ​പ്പെ​ട്ടു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം നെ​യി​ൽ പോ​ളി​ഷ് റി​മൂ​വ​ർ ഉ​പ​യോ​ഗി​ച്ച് പ​തി​ന​ഞ്ച് മി​നു​റ്റു​കൊ​ണ്ട് യു​വാ​വി​ന്‍റെ വി​ര​ലു​ക​ൾ പ​രി​ക്കേ​ൽ​ക്കാ​തെ വേ​ർ​പെ​ടു​ത്തി.