ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​യെ അ​യോ​ഗ്യ​യാ​ക്ക​ണ​മെ​ന്ന്
Sunday, September 15, 2019 2:04 AM IST
മ​ഞ്ചേ​രി: സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​നം ന​ട​ത്തി​യ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​യെ​യും സ്ഥി​രം​സ​മി​തി അം​ഗ​ങ്ങ​ളെ​യും അ​യോ​ഗ്യ​രാ​ക്ക​ണ​മെ​ന്ന് സി​പി​എം മ​ഞ്ചേ​രി ഈ​സ്റ്റ് ലോ​ക്ക​ൽ ക​മ്മി​റ്റി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ന​ഗ​ര​സ​ഭ​യി​ൽ പ​ദ്ധ​തി ന​ട​ത്തി​പ്പി​ൽ ഗു​രു​ത​ര​മാ​യ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി ലോ​ക്ക​ൽ ഫ​ണ്ട് ഓ​ഡി​റ്റ് വി​ഭാ​ഗം ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്. ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​തും കൂ​ട്ടു​നി​ൽ​ക്കു​ന്ന​തും സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​ന​മാ​ണ്. കാ​ര​ണ​ക്കാ​രാ​യ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളെ അ​യോ​ഗ്യ​രാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ക്കു​മെ​ന്നും നേ​താ​ക്ക​ൾ അ​റി​യി​ച്ചു. മു​ൻ​സാ​ന്പ​ത്തി​ക വ​ർ​ഷ​ങ്ങ​ളി​ൽ ന​ട​പ്പി​ലാ​ക്കി​യ മി​ക്ക പ​ദ്ധ​തി​ക​ളി​ലും ത​ട്ടി​പ്പ് ന​ട​ന്ന​താ​യി തെ​ളി​ഞ്ഞി​ട്ടു​ണ്ട്. ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രു​ടെ അ​റി​വോ​ടെ​യാ​ണ് ത​ട്ടി​പ്പ് ന​ട​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ഴ്ച ക​ണ്ടെ​ത്തു​ന്ന​തി​നും അ​ത് ത​ട​യു​ന്ന​തി​നും ശ്ര​മി​ക്കാ​തി​രു​ന്ന​തും ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​യു​ടെ വീ​ഴ്ച​യാ​ണെ​ന്നും സി​പി​എം നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. ഭ​ര​ണ​സ​മി​തി​യു​ടെ അ​ഴി​മ​തി​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.​ഉ​ബൈ​ദ്, പി. ​എ​ൻ.​ഹ​നീ​ഫ, വി.​എം.​ത​ങ്ക​ച്ച​ൻ, അ​ബ്ദു​ൽ അ​സീ​സ് എ​ന്ന ഇ​പ്പു എ​ന്നി​വ​ർ പറഞ്ഞു.