21,124 വീ​ടു​ക​ളു​ടെ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി
Sunday, September 15, 2019 2:04 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ലെ പ്ര​ള​യ ദു​രി​ത​ബാ​ധി​ത​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ഫീ​ൽ​ഡ് സ​ർ​വെ​യി​ൽ 21,124 വീ​ടു​ക​ളു​ടെ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി. ബാ​ക്കി വീ​ടു​ക​ളു​ടെ പ​രി​ശോ​ധ​ന അ​ടു​ത്ത​യാ​ഴ്ച പൂ​ർ​ത്തി​യാ​കും. വി​ല്ലേ​ജ് ജീ​വ​ന​ക്കാ​ർ, പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ർ, ഓ​വ​ർ​സി​യ​ർ, എ​ൻ​ജി​നിയ​ർ, വോ​ള​ണ്ടി​യ​ർ​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ നാ​ലം​ഗ സം​ഘം​ദു​രി​ത ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ​യാ​ണ് വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള 210 ടീ​മു​ക​ൾ അ​വ​ധി​ദി​വ​സ​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ച്ചാ​ണ് വി​വ​ര​ശേ​ഖ​ര​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​യ​ത്. 30 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ നാ​ശ​ന​ഷ്ടം വ​ന്ന വീ​ടു​ക​ൾ മേ​ൽ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും.