പ്ര​ള​യ​ത്തി​ൽ കൈ​ത്താ​ങ്ങാ​യി മേ​രി​മാ​താ സി​സ്റ്റേ​ഴ്സ്
Sunday, September 15, 2019 2:06 AM IST
നി​ല​ന്പൂ​ർ: പ്ര​ള​യ​ത്തി​ൽ കൈ​ത്താ​ങ്ങാ​യി സി​എം​സി അ​ങ്ക​മാ​ലി മേ​രി​മാ​താ സി​സ്റ്റേ​ഴ്സും. പ്ര​ള​യ​ത്തി​ൽ വീ​ട് ത​ക​ർ​ന്ന ചീ​ങ്ക​ല്ല​ൻ ദേ​വ​സ്യ​ക്കു​ള്ള വീ​ടി​ന്‍റെ മു​ഴു​വ​ൻ ചെല​വും സി​എം​സി അ​ങ്ക​മാ​ലി മേ​രി​മാ​താ സി​സ്റ്റേ​ഴ്സ് വ​ഹി​ക്കും.

അ​ങ്ക​മാ​ലി മേ​രി​മാ​താ സി​എം​സി സി​സ്റ്റേ​ഴ്സ് സി​സ്റ്റ​ർ മെ​റി​ൻ, സി​സ്റ്റ​ർ ബ്രി​ജി​റ്റ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം നി​ല​ന്പൂ​രി​ലെ​ത്തി​യി​രു​ന്നു. നി​ല​ന്പൂ​ർ ലി​റ്റി​ൽ ഫ്ള​വ​ർ ഫൊ​റോ​ന ച​ർ​ച്ച് വി​കാ​രി ഫാ.​തോ​മ​സ് ക​ച്ചി​റ​യി​ലി​ന്‍റെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്നാ​ണ് സം​ഘം നി​ല​ന്പൂ​രി​ലെ​ത്തി​യ​ത്. തു​ട​ർ​ന്നു സം​ഘം നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.

സി​എം​സി അ​ങ്ക​മാ​ലി മേ​രി​മാ​താ സി​സ്റ്റേ​ഴ്സ് കൈ​മാ​റി​യ ആ​ദ്യ​ഗ​ഡു ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​ത്മി​നി ഗോ​പി​നാ​ഥ് ചീ​ങ്ക​ല്ല​ൻ ദേ​വ​സ്യ​ക്ക് ന​ൽ​കി. ച​ട​ങ്ങി​ൽ ഫാ.​തോ​മ​സ് ക​ച്ചി​റ​യി​ൽ, ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ സു​രേ​ഷ് പാ​ത്തി​പ്പാ​റ, ഫ്രാ​ൻ​സി​സ് അ​ന്പ​ല​ത്തി​ങ്ങ​ൽ, തോ​മ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.