കെഎ​സ്ആ​ർ​ടി​സി​യു​ടെ പി​ഴ​വിൽ ശ​ന്പ​ളം ത​ട​യു​മെ​ന്ന ആ​ശ​ങ്ക​യി​ൽ ജീ​വ​ന​ക്കാ​രൻ
Thursday, September 19, 2019 12:13 AM IST
നി​ല​ന്പൂ​ർ: ച​ക്കാ​ല​ക്കു​ത്ത് സ്വ​ദേ​ശി​യാ​യ കെഎസ്ആ​ർ​ടി​സി ഡ്രൈ​വ​ർ പി.​കു​മാ​ര​ൻ കെഎസ്എ​ഫ്ഇ​യി​ൽ നി​ന്നെ​ടു​ത്ത വാ​യ്പ​ക്ക് തി​രി​ച്ച​ട​ച്ചില്ലെ​ന്ന കാ​ര​ണ​ത്താ​ൽ ശ​ന്പ​ളം പി​ടി​ക്കു​മെ​ന്ന ഭീ​ഷ​ണിയിൽ.

മ​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യി 2017 ഒ​ക്ടോ​ബ​റി​ൽ 1,90,000 രൂ​പ കു​മാ​ര​ൻ കെഎസ്എ​ഫ്ഇ​യി​ൽ നി​ന്നും വാ​യ്പ എ​ടു​ത്തി​രു​ന്നു. വാ​യ്പ​തു​ക, അ​ന്നു മു​ത​ൽ കെഎസ്ആ​ർ​ടി​സി ഇ​യാ​ളു​ടെ ശ​ന്പ​ള​ത്തി​ൽ നി​ന്നു ഗ​ഡു​ക്ക​ളാ​യി പി​ടി​ച്ചെ​ടു​ത്തു വ​രി​ക​യാ​ണ്. ര​ണ്ടു ല​ക്ഷ​ത്തി ഒ​ന്പ​തി​നാ​യി​രം രൂ​പ ഇ​യാ​ളി​ൽ നി​ന്നു കെഎസ്ആ​ർ​ടി​സി ഈ​ടാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും കെഎസ്എ​ഫ്ഇ​യി​ൽ അടച്ചത് ഒ​രു ല​ക്ഷ​ത്തി ആ​റാ​യി​രം രൂ​പ മാ​ത്രം.

ആ​റു​മാ​സം മാ​ത്രം വി​ര​മി​ക്കാ​നി​രി​ക്കേ​യാ​ണ് സ്വ​ന്തം വ​കു​പ്പി​ന്‍റെ അ​നാ​സ്ഥ മൂ​ലം ഡ്രൈ​വ​ർ ദു​രി​ത​ത്തി​ലാ​യ​ത്. റി​ക്ക​വ​റി നോ​ട്ടി​സ് വ​ന്ന​തോ​ടെ കെഎസ്ആ​ർ​ടി​സി പി​ടി​ച്ചെ​ടു​ത്ത ശ​ന്പ​ള​ത്തി​ലെ ക​ണ​ക്ക് ഉ​ൾ​പ്പെ​ടെ​യു​മാ​യി കു​മാ​ര​ൻ നി​ല​ന്പൂ​ർ കെഎസ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ എ​ടി​ഒ​യു​ടെ റൂ​മി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി. ടി​ഡി​എ​ഫ് യൂ​ണി​യ​നി​ലെ നേ​താ​ക്ക​ളാ​യ ഇ.​ടി.​ഗം​ഗാ​ധ​ര​ൻ, പി.​കെ.​സു​രേ​ന്ദ്ര​ൻ, പി.​സു​കു​മാ​ര​ൻ, കെ.​മൊ​യ്തീ​ൻ​കു​ട്ടി എ​ന്നി​വ​രും പി​ന്തു​ണ​യു​മാ​യി എ​ത്തി.

തു​ട​ർ​ന്ന് എ​ടി​ഒ സു​രേ​ഷു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ കെഎസ്ആ​ർ​ടി​സി എം​ഡി​ക്ക് പ​രാ​തി ന​ൽ​കാ​നും ഒ​രു മാ​സ​ത്തേ​ക്ക് ന​ട​പ​ടി​ക​ൾ മ​ര​വി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു. ടി​ഡി​എ​ഫ് നാ​ലു മാ​സം മു​ന്പു നോ​ണ്‍ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് റി​ക്ക​വ​റി വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ തു​ക അ​ട​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ലെ​ന്നും യൂ​ണി​യ​ൻ നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ജീ​വ​ന​ക്കാ​രു​ടെ എ​ൽ​ഐ​സി, പ്രീ​മി​യം ശ​ന്പ​ള​ത്തി​ൽ നി​ന്നു കെഎസ്ആ​ർ​ടി​സി ഈ​ടാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ഇ​തും അ​ട​ക്കു​ന്നി​ല്ലെ​ന്നും യൂ​ണി​യ​ൻ നേതാക്കക​ൾ പ​റ​ഞ്ഞു.