ദേ​ശീ​യ​പാ​ത​യി​ലെ കു​ഴി​ക​ൾ അ​ട​ച്ചു
Thursday, September 19, 2019 12:19 AM IST
തേ​ഞ്ഞി​പ്പ​ലം: ദേ​ശീ​യ​പാ​ത​യി​ലെ കു​ഴി​ക​ൾ അ​ട​ച്ചു തു​ട​ങ്ങി. ജി​ല്ലാ അ​തി​ർ​ത്തി​യാ​യ ചേ​ലേ​ന്പ്ര ഇ​ടി​മു​ഴി​ക്ക​ൽ മു​ത​ൽ കു​റ്റി​പ്പു​റം വ​രെ​യു​ള്ള ദേ​ശീ​യ പാ​ത​യി​ലെ കു​ഴി​ക​ളാ​ണ് ബോ​ള​റി​ട്ട് നി​ക​ത്തി​യ​ട​ക്കു​ന്ന​ത്. ദേ​ശീ​യ​പാ​ത നി​ര​ത്ത് വി​ഭാ​ഗ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് പ്ര​വൃ​ത്തി. ഉ​പ​രാ​ഷ്ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു 24ന് ​കോ​ട്ട​ക്ക​ൽ ആ​യു​ർ​വേ​ദ​ശാ​ല സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യാ​ണ് റോ​ഡി​ലെ കു​ഴി​ക​ൾ അ​ട​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​യാ​യ​ത്.