വൈ​റ്റ് കെ​യി​ൻ ദി​ന​മാ​ച​രി​ച്ചു
Wednesday, October 16, 2019 12:27 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: വ​ള്ളി​ക്കാ​പ്പ​റ്റ കേ​ര​ള സ്കൂ​ൾ ഫോ​ർ ദ ​ബ്ലൈ​ന്‍റി​ന്‍റെ​യും രാ​മ​പു​രം ജെം​സ് കോ​ള​ജി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ വി​പു​ല​മാ​യ രീ​തി​യി​ൽ വൈ​റ്റ് കെ​യി​ൻ ദി​നാ​ച​ര​ണം ന​ട​ത്തി. വൈ​റ്റ് കെ​യി​ൻ റാ​ലി മ​ല​പ്പു​റം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​ഹീ​ദ എ​ലി​ക്കോ​ട്ടി​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ഉ​മ്മ​ർ അ​റ​ക്ക​ൽ, ജെം​സ് കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ന​വാ​സ് തു​ട​ങ്ങി​യ​വ​ർ ക​ണ്ണു​ക​ള​ട​ച്ച് കെ​ട്ടി വൈ​റ്റ് കെ​യി​ൻ ക​യ്യി​ലേ​ന്തി റാ​ലി ന​യി​ച്ചു. പൊ​തു​സ​മ്മേ​ള​നം ഷ​ഹീ​ദ എ​ലി​ക്കോ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ഴ്ച​പ​രി​മി​ത​രു​ടെ വി​ദ്യാ​ഭ്യാ​സ, പ​രി​ശീ​ല​ന, സാ​ങ്കേ​തി​ക, ക​ര​കൗ​ശ​ല ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം ​ബ്രെ​യി​ലെ​ക്സ് - 19 ​ഉ​മ്മ​ർ അ​റ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ ഫോ​ർ ദ ​ബ്ലൈ​ന്‍ഡ് പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എ.​കെ.​യാ​സി​ർ അ​ധ്യ​ക്ഷ​നാ​യി. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ന​വാ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. കാ​ഴ്ച പ​രി​മി​ത​രു​ടെ സ​മ​ഗ്ര വി​കാ​സ​ത്തെ​ക്കു​റി​ച്ചു​ള്ള സെ​മി​നാ​ർ സെ​ഷ​നി​ൽ ശ്രു​തി മോ​ഡ​റേ​റ്റ​റാ​യി. എ.​കെ.​യാ​സി​ർ വി​ഷ​യ​മ​വ​ത​രി​പ്പി​ച്ചു. ഈ ​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ക​ലാ​പ്ര​തി​ഭ​ക​ളോ​ടൊ​പ്പം സ​ജ്ന തി​രു​വ​ന്പാ​ടി, ഫാ​ത്തി​മ അ​ൻ​ഷി, ആ​ശി​ഖ് കാ​ളി​കാ​വ് എ​ന്നീ അ​തി​ഥി താ​ര​ങ്ങ​ളും അ​ണി​നി​ര​ന്ന ഗാ​ന​മേ​ള​യും നടത്തി.