വൃക്ക രോ​ഗി​ക​ളി​ൽ നി​ന്നു​ള്ള വി​വ​ര​ശേ​ഖ​ര​ണം 22ന്
Monday, October 21, 2019 12:01 AM IST
ക​രു​വാ​ര​ക്കു​ണ്ട്: ക​രു​വാ​ര​ക്കു​ണ്ടി​ലെ​ത്തു​ന്ന വി​ദ​ഗ്ധ സം​ഘം ഒ​ക്ടോ​ബ​ർ 22ന് വൃക്ക രോ​ഗി​ക​ളി​ൽ നി​ന്ന് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കും.ക​രു​വാ​ര​ക്കു​ണ്ടി​ലെ കി​ഡ്നി രോ​ഗ​ത്തെ തു​ട​ച്ചു മാ​റ്റു​വാ​ൻ ശി​ഹാ​ബ് ത​ങ്ങ​ൾ റി​ലീ​ഫ് ക​മ്മി​റ്റി ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ കമ്യൂ​ണി​റ്റി മെ​ഡി​സി​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്ധ സം​ഘ​മാ​ണ് ​കി​ഡ്നി രോ​ഗി​ക​ളെ നേ​രി​ൽ ക​ണ്ട് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക.
27ന് ​ക​രു​വാ​ര​ക്കു​ണ്ട് അ​ങ്ങാ​ടി​യി​ൽ ശി​ഹാ​ബ് ത​ങ്ങ​ൾ റി​ലീ​ഫ് ക​മ്മ​ിറ്റി ന​ട​ത്തു​ന്ന സൗ​ജ​ന്യ വൃക്ക രോ​ഗ നി​ർ​ണ​യ മെ​ഡി​ക്ക​ൽ ക്യാ​ന്പി​ലും വി​ദ​ഗ്ധ സം​ഘം പ​ങ്കെ​ടു​ക്കും. മെ​ഡി​ക്ക​ൽ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന ആ​ളു​ക​ളു​ടെ ആ​ൽ​ബെ​മി​ൻ പ​രി​ശോ​ധി​ക്കാ​നാ​ണ് വി​ദ​ഗ്ദ സം​ഘം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.
പെ​രി​ന്ത​ൽ​മ​ണ്ണ കിം​സ് അ​ൽ ശി​ഫ​യു​മാ​യി സ​ഹ​ക​രി​ച്ച് ഈ ​ടെ​സ്റ്റ് ന​ട​ത്താ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തി. ​ടെ​സ്റ്റി​ലൂ​ടെ വൃക്ക രോ​ഗ​ത്തി​ന്‍റെ ആ​ദ്യ ഘ​ട്ടം ത​ന്നെ രോ​ഗ സാ​ധ്യ​ത തി​രി​ച്ച​റി​യു​വാ​നും എ​ളു​പ്പ​ത്തി​ൽ ചി​കി​ത്സി​ച്ച് സു​ഖ​പ്പെ​ടു​ത്തു​വാ​നും ക​ഴി​യും. മെ​ഡി​ക്ക​ൽ ക്യാ​ന്പി​ലെ ടെ​സ്റ്റി​ൽ നി​ന്ന് വൃക്ക രോ​ഗ സൂ​ച​ന ല​ഭി​ക്കു​ന്ന ആ​ളു​ക​ളെ മ​റ്റൊ​രു ദി​വ​സം മെ​ഡി​ക്ക​ൽ സം​ഘം നേ​രി​ട്ടു കാ​ണു​ക​യും ചി​കി​ത്സ​ ന​ൽ​കുക​യും ചെ​യ്യും.
അ​വ​സാ​ന ഘ​ട്ടം ക​രു​വാ​ര​ക്കു​ണ്ടി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലും ആ​രോ​ഗ്യ രം​ഗ​ത്തെ പ്ര​ഗ​ൽ​ഭ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തും.​
ക​രു​വാ​ര​ക്കു​ണ്ടി​ൽ രോ​ഗം തു​ട​ച്ചു മാ​റ്റാ​ൻ ശി​ഹാ​ബ് ത​ങ്ങ​ൾ റി​ലീ​ഫ് ക​മ്മി​റ്റി​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യും ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ളാ​ണ് ന​ട​ത്തി കൊ​ണ്ടി​രി​ക്കു​ന്ന​ത്.
ശി​ഹാ​ബ് ത​ങ്ങ​ൾ റി​ലീ​ഫ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റെ നേ​രി​ൽ ക​ണ്ട് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.