നി​ല​ന്പൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് സ്ഥാ​പി​ക്കും
Monday, October 21, 2019 11:26 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പോ​ലീ​സി​ന്‍റെ പു​തി​യ എ​യ്ഡ് പോ​സ്റ്റ് സ്ഥാ​പി​ക്കാ​ൻ ഇ​ന്ന​ലെ ചേ​ർ​ന്ന ട്രാ​ഫി​ക് റ​ഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. റെ​യി​ൽ​വേ സ്റ്റേ​ഷ​നു മു​ൻ വ​ശ​ത്തു​ള്ള ഓ​ട്ടോ​റ​ക്ഷ​യു​ടെ വ​രി നി​ല​നി​ർ​ത്താ​ൻ ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ക്കാ​നും റെ​യി​ൽ​വേ സ്റ്റേ​ഷ​നു മു​ന്നി​ലെ ബ​സ് സ്റ്റോ​പ്പ് മാ​റ്റി സ്ഥാ​പി​ക്കാ​നും തീ​രു​മാ​ന​മാ​യി. ച​ന്ത​ക്കു​ന്ന് ബ​സ് സ്റ്റാ​ൻ​ഡി​നു മു​ന്നി​ലു​ള്ള ഓ​ട്ടോ​റി​ക്ഷാ സ്റ്റാ​ൻ​ഡ് ബസ്‌സ്റ്റാ​ൻ​ഡി​ന്‍റെ ഉ​ള്ളി​ലേ​ക്കു മാ​റ്റും.
നി​ല​ന്പൂ​ർ, ച​ന്ത​ക്കു​ന്ന് ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ൽ രാ​ത്രി​യി​ൽ ബ​സു​ക​ൾ പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളെ​ടു​ക്കും. സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ തെ​രു​വു വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നും തെ​രു​വോ​ര ക​ച്ച​വ​ട​ക്കാ​ർ​ക്ക് ബ​ങ്കു​ക​ൾ സ്ഥാ​പി​ക്കാ​നും തീ​രു​മാ​നി​ച്ചു. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ട്ടു​ക​ട​ക​ൾ രാ​ത്രി പതിനാന്നോടെ അ​ട​പ്പി​ക്കാ​നും തീ​രു​മാ​ന​മാ​യി.

ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ്, നി​ല​ന്പൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ പു​ളി​ക്ക​ൽ, നി​ല​ന്പൂ​ർ ജോ​യി​ന്‍റ് ആ​ർ​ടി​ഒ ഒ.​എ. മാ​ത്യു, എം​വി​ഐ ഉ​മ്മ​ർ, എ​സ്ഐ. സ​ജി​ത്ത്, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ പ്രി​ൻ​സ് ബാ​ല​ൻ, ഓ​വ​ർ​സി​യ​ർ ജം​ഷീ​ദ്, നി​ല​ന്പൂ​ർ താ​ലൂ​ക്ക് ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ കെ.​സി. ശ​ശി​ഭൂ​ഷ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.