ക​ള്ളു​ഷാ​പ്പ് സ​മ​രം തു​ട​രു​ന്നു
Thursday, October 24, 2019 12:23 AM IST
എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ ചൂ​ര​ക്ക​ണ്ടി​ക്ക​ട​വി​ലെ ക​ള്ളു​ഷാ​പ്പി​നെ​തി​രെ ജ​ന​കീ​യ സ​മി​തി ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​രം എ​ട്ടാം ദി​വ​സ​ത്തി​ലേ​ക്ക്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് സ​മ​രം ആ​രം​ഭി​ച്ച​ത്. ചൂ​ര​ക്ക​ണ്ടി ക​വ​ല​യി​ലെ പീ​ടി​ക​ത്തി​ണ്ണ​യി​ൽ തു​ട​രു​ന്ന സ​മ​ര​ക്കാ​ർ ചാ​യ​യും മ​റ്റു പാ​നീ​യ​ങ്ങ​ളും ത​യാ​റാ​ക്കാ​ൻ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ അ​ട​ക്ക​മു​ള്ള ത​യാ​റെ​ടു​പ്പു​മാ​യാ​ണ് രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.
കു​ടും​ബ​ശ്രീ, ജ​ന​കീ​യ മ​ദ്യ​വി​രു​ദ്ധ സ​മി​തി എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​തി​ന​കം നി​ര​വ​ധി സ​മ​ര​ങ്ങ​ൾ ന​ട​ത്തി​യ സ​മ​ര​ക്കാ​ർ പൂ​ക്കോ​ട്ടു​മ​ണ്ണ ഗ്രാ​മ​ത്തി​ൽ ക​ള്ളു​ഷാ​പ്പ് അ​നു​വ​ദി​ക്കി​ല്ലെ​ന്നു തീ​ർ​ച്ച​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. പ​ഞ്ചാ​യ​ത്തം​ഗം സൂ​സ​ൻ മ​ത്താ​യി, സ​മ​ര​സ​മി​തി ക​ണ്‍​വീ​ന​ർ ഉ​ല്ലാ​സ് പാ​റ​ത്താ​ഴ​ത്ത്, ചെ​യ​ർ​മാ​ൻ പൗ​ലോ​സ് പൈ​നാ​ട​ത്ത്, വ​ർ​ഗീ​സ് ത​ണ്ണി​നാ​ൽ, ബി​ജു, പ​റാ​ട്ടി കു​ഞ്ഞാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.