ലോ​ട്ട​റി വി​ല 50 രൂ​പ​യാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധം
Monday, November 11, 2019 12:34 AM IST
മ​ഞ്ചേ​രി: സം​സ്ഥാ​ന ലോ​ട്ട​റി വി​ല വ​ർ​ധി​പ്പി​ച്ച് മേ​ഖ​ല​യെ ത​ക​ർ​ക്കാ​നു​ള്ള നീ​ക്കം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് ഓ​ൾ കേ​ര​ള ലോ​ട്ട​റി ഏ​ജ​ൻ​സി​സ് ആ​ൻ​ഡ് സെ​ല്ലേ​ഴ്സ് കോ​ണ്‍​ഗ്ര​സ് (ഐ​എ​ൻ​ടി​യു​സി) മ​ഞ്ചേ​രി നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ പറഞ്ഞു. നി​ല​വി​ൽ ശ​നി​യാ​ഴ്ച​ത്തെ കാ​രു​ണ്യ ഒ​ഴി​കെ​യു​ള്ള ലോ​ട്ട​റി​ക​ളെ​ല്ലാം 30 രൂ​പ​യാ​ണ് വി​ല. ഇ​ത് 50 രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ക്കാ​ൻ ഇ​ക്ക​ഴി​ഞ്ഞ മാ​സം തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​ർ​ന്ന ജി​ല്ലാ ലോ​ട്ട​റി ഓ​ഫീ​സ​ർ​മാ​രു​ടെ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.
ലോ​ട്ട​റി വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​ത് മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്തു​വ​രു​ന്ന ആ​യി​ര​ക്ക​ണ​ക്കി​നു തൊ​ഴി​ലാ​ളി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കു​മെ​ന്നു ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് ക​ന​ക​ൻ വ​ള്ളി​ക്കു​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി.
നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജൊ​മേ​ഷ് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ക്ഷേ​മ​നി​ധി അം​ഗ​ത്വ കാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ജൊ​മേ​ഷ് തോ​മ​സ് (പ്ര​സി​ഡ​ന്‍റ്), പി ​ഉ​ണ്ണി​കൃ​ഷ്ണ​ൻ (വൈ​സ്പ്ര​സി​ഡ​ന്‍റ്). സി. ​ദി​വ്യ​ദാ​സ​ൻ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), രാ​ജ​ൻ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.