തോട് സം​ര​ക്ഷ​ണം പ​രി​ഗ​ണ​ന​യി​ല്‌: മ​ന്ത്രി
Wednesday, November 13, 2019 12:51 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പൂ​പ്പ​ലം, ചാ​ത്ത​ന​ല്ലൂ​ർ ഭാ​ഗ​ത്തെ തോ​ട് സം​ര​ക്ഷ​ണം പ​രി​ഗ​ണ​ന​യി​ലെ​ന്ന് കൃ​ഷി മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ. ടി.​എ.​അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ​യു​ടെ ചോ​ദ്യ​ത്തി​ന് നി​യ​മ​സ​ഭ​യി​ൽ മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വെ​ള്ളം ക​യ​റി പൂ​പ്പ​ലം, ചാ​ത്ത​ന​ല്ലൂ​ർ ഭാ​ഗ​ത്ത് നെ​ൽ​കൃ​ഷി ന​ശി​ക്കാ​നി​ട​യാ​യ സാ​ഹ​ച​ര്യ​വും എം​എ​ൽ​എ വി​വ​രി​ച്ചു. ചെ​റു​പു​ഴ​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന തോ​ടി​ന്‍റെ പാ​ർ​ശ്വ​ങ്ങ​ൾ പൊ​ട്ടി പോ​യ​താ​ണ് കൃ​ഷി​യി​ട​ങ്ങ​ൾ ന​ശി​ക്കാ​ൻ കാ​ര​ണ​ം. തോ​ടി​ന് ഇ​രു​വ​ശ​വും സ്ഥാ​യി​യാ​യി സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ടി തോ​ടി​ന് ആ​ഴം കൂ​ട്ടേ​ണ്ട ഭാ​ഗ​ങ്ങ​ളി​ൽ ആ​ഴം കൂ​ട്ടി ത​ട​യ​ണ​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തേ​ണ്ടെ​ത​ന്നും ഇ​തി​നാ​യു​ള്ള പ​ദ്ധ​തി ന​ട​പ്പാ​ക്കാന്‌ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി എം​എ​ൽ​എ​ക്ക് മ​റു​പ​ടി ന​ൽ​കി.