ബീ​ച്ച് ഗെ​യിം​സിന് ഇ​ന്ന് പൊ​ന്നാ​നി​യി​ൽ തു​ട​ക്കം
Sunday, November 17, 2019 12:49 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ തീ​ര​ദേ​ശ​ത്തെ കാ​യി​ക വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി സം​ഘ​ടി​പ്പി​ക്കു​ന്ന ബീ​ച്ച് ഗെ​യിം​സി​നു പൊ​ന്നാ​നി​യി​ൽ ഇ​ന്നു തു​ട​ക്ക​മാ​കും. പൊ​ന്നാ​നി ഹാ​ർ​ബ​റി​ൽ ന​ട​ക്കു​ന്ന ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഉ​ച്ച​യ്ക്കു ശേ​ഷം മൂ​ന്നി​നു സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ക്കും.

തു​ട​ർ​ന്നു വ​ടം​വ​ലി, വോ​ളി​ബോ​ൾ മ​ത്സ​ര​ങ്ങ​ളോ​ടെ ബീ​ച്ച് ഗെ​യിം​സി​നു തു​ട​ക്ക​മാ​കും. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ടൂ​റി​സം, ഫി​ഷ​റീ​സ്, കാ​യി​കം തു​ട​ങ്ങി വി​വി​ധ വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ബീ​ച്ച് ഗെ​യിം​സ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

17 മു​ത​ൽ 25 വ​രെ പൊ​ന്നാ​നി​യി​ലും പ​ടി​ഞ്ഞാ​റെ​ക്ക​ര​യി​ലു​മാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ 18 വ​യ​സി​നു മു​ക​ളി​ലു​ള്ള പു​രു​ഷ​ൻ​മാ​ർ​ക്കും 16 ന് ​മു​ക​ളി​ലു​ള്ള സ്ത്രീ​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാം. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും പൊ​തു​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്കും പ്ര​ത്യേ​ക​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ബീ​ച്ച് ഗെ​യിം​സി​ൽ ഫു​ട്ബോ​ൾ, വോ​ളി​ബോ​ൾ, ക​ബ​ഡി, വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ൾ ഉ​ണ്ടാ​കും.

നാ​ളെ രാ​വി​ലെ ഏ​ഴി​നു ഫു​ട്ബോ​ൾ മ​ത്സ​ര​വും ഉ​ച്ച​യ്ക്ക് ശേ​ഷം മൂ​ന്നി​നു ക​ബ​ഡി മ​ത്സ​ര​വു​മാ​ണ് ന​ട​ക്കു​ക. ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ ജി​ല്ല​യി​ലെ 33 ടീ​മു​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ക. 19ന് ​ഉ​ച്ച​യ്ക്കു ശേ​ഷം മൂ​ന്നി​നു വ​നി​ത​ക​ളു​ടെ ക​ബ​ഡി, വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും.

24, 25 തി​യ​തി​ക​ളി​ൽ പ​ടി​ഞ്ഞാ​റെ​ക്ക​രെ ടൂ​റി​സ്റ്റ് ഡെ​സ്റ്റി​നേ​ഷ​നി​ൽ തീ​ര​ദേ​ശ​വാ​സി​ക​ൾ​ക്കാ​യു​ള്ള ഫു​ട്ബോ​ൾ, വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ക്കു​ക. ഓ​രോ ഇ​ന​ത്തി​ലും വി​ജ​യി​ക​ളാ​കു​ന്ന ഒ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്കു 15000 രൂ​പ ല​ഭി​ക്കും. ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ർ​ക്ക് യ​ഥാ​ക്ര​മം 10000, 5000 എ​ന്നി​ങ്ങ​നെ​യാ​ണ് സ​മ്മാ​ന​ത്തു​ക.