വി​നോ​ദ​യാ​ത്ര​യ്ക്ക് വി​ദ്യാ​ർ​ഥി​ക്കു വി​ല​ക്കെ​ന്നു പ​രാ​തി
Sunday, November 17, 2019 12:49 AM IST
നി​ല​ന്പൂ​ർ: സ്കൂ​ളി​ൽ നി​ന്നു വി​നോ​ദ​യാ​ത്ര​യ്ക്ക് പോ​കാ​ൻ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ വി​ദ്യാ​ർ​ഥി​യും മാ​താ​വും പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി​യു​മാ​യെ​ത്തി. എ​ര​ഞ്ഞി​മ​ങ്ങാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക്കാ​ണ് വി​ല​ക്ക്. ത​ന്‍റെ കു​ട്ടി​യെ മു​ന്പു അ​ധ്യാ​പ​ക​രോ​ട് മോ​ശ​മാ​യി സം​സാ​രി​ച്ചു​വെ​ന്ന പേ​രി​ൽ 22ന് ​സ്കൂ​ളി​ൽ നി​ന്നു പോ​കു​ന്ന വി​നോ​ദ​യാ​ത്രാ സം​ഘ​ത്തി​ൽ നി​ന്നു ഒ​ഴി​വാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നും കു​ട്ടി മാ​ന​സി​ക വി​ഷ​മ​ത്തി​ലാ​ണെ​ന്ന് കാ​ണി​ച്ചു​മാ​ണ് ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്ത് പ​ണ​പൊ​യി​ൽ കോ​ള​നി​യി​ലെ ല​ക്ഷ്മി മ​ക​നോ​ടൊ​പ്പം പ​രാ​തി​യു​മാ​യി നി​ല​ന്പൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്.

പോ​ലീ​സ്, പി​ടി​എ ഭാ​ര​വാ​ഹി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു വ​രു​ത്തി ച​ർ​ച്ച ന​ട​ത്തി. നാ​ളെ പി​ടി​എ ക​മ്മ​ിറ്റി വി​ളി​ച്ച് ചേ​ർ​ത്തു ഭൂ​രി​പ​ക്ഷ പ്ര​കാ​രം തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്നു ഉ​റ​പ്പു ന​ൽ​കി​യാ​ണ് പി​രി​ഞ്ഞ​ത്. വി​ദ്യാ​ർ​ഥി​യെ വി​നോ​ദ​യാ​ത്രാ സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താന്‌ വി​രോ​ധ​മി​ല്ലെ​ന്നു കാ​ണി​ച്ചു സ​ഹ​പാ​ഠി​ക​ൾ ഒ​പ്പി​ട്ട ന​ൽ​കി​യ ക​ത്തി​ന്‍റെ പ​ക​ർ​പ്പും സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്. മു​ന്പു അ​ച്ച​ട​ക്ക ന​ട​പ​ടി​ക്ക് വി​ധേ​യ​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ വി​നോ​ദ​യാ​ത്ര​യി​ൽ നി​ന്നു മാ​റ്റി നി​ർ​ത്തു​ക എ​ന്ന മു​ൻ തീ​രു​മാ​ന പ്ര​കാ​ര​മാ​ണ് ഈ ​കു​ട്ടി​യെ ഉ​ൾ​പ്പെ​ടെ ഒ​ഴി​വാ​ക്കി​യ​തെ​ന്നും നാ​ളെ ര​ക്ഷി​താ​ക്ക​ളു​ടെ യോ​ഗം ചേ​ർ​ന്നു തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും പി​ടി​എ പ്ര​സി​ഡ​ന്‍റ് ഹാ​രീ​സ് ആ​ട്ടി​രി പ​റ​ഞ്ഞു.