നി​ല​ന്പൂ​രി​ൽ കേ​ര​ളോ​ത്സ​വം തു​ട​ങ്ങി
Sunday, November 17, 2019 12:51 AM IST
നി​ല​ന്പൂ​ർ: ന​ഗ​ര​സ​ഭ​യി​ൽ കേ​ര​ളോ​ത്സ​വം തു​ട​ങ്ങി. നി​ല​ന്പൂ​ർ എം​എ​സ്പി മൈ​താ​നി​യി​ൽ സി​ഐ സു​നി​ൽ പു​ളി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​ത വഹിച്ചു. സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡും നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യും ചേ​ർ​ന്നാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഫു​ട്ബോ​ൾ മ​ത്സ​ര​ത്തോ​ടെ​യാ​ണ് തു​ട​ക്ക​മാ​യ​ത്. ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ പി.​വി. ഹം​സ, അം​ഗ​ങ്ങ​ളാ​യ ശ്രീ​ജാ ച​ന്ദ്ര​ൻ, പാ​ലോ​ളി മെ​ഹ​ബൂ​ബ്, എ. ​ഗോ​പി​നാ​ഥ്, മും​താ​സ് ബാ​ബു, ഗി​രി​ഷ് മോ​ളൂ​ർ മ​ഠ​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 23ന് ​സ​മാ​പി​ക്കും.