ന​ഗ​ര​സ​ഭ വി​ക​സ​ന​സ​മി​തി​യി​ൽ നി​ന്നും കോ​ണ്‍​ഗ്ര​സ് അം​ഗം രാ​ജി​വ​ച്ചു
Wednesday, November 20, 2019 1:07 AM IST
കൊ​ണ്ടോ​ട്ടി: ന​ഗ​ര​സ​ഭ വി​ക​സ​ന​മ​സ​മി​തി​യി​ൽ അം​ഗ​മാ​യ പി.​സൈ​ത​ല​വി രാ​ജി​വ​ച്ചു. ഇ​ന്ന​ലെ​യാ​ണ് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്ക് രാ​ജി ന​ൽ​കി​യ​ത്.
രാ​ജി ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ന് സെ​ക്ര​ട്ട​റി കൈ​മാ​റി. കോ​ണ്‍​ഗ്ര​സ് സ്വ​ത​ന്ത്ര അം​ഗ​മാ​ണ് സൈ​ത​ല​വി.
യു​ഡി​എ​ഫ് മു​ന്ന​ണി​ക്ക​ക​ത്തെ ചി​ല പ്ര​ശ്ന​ങ്ങ​ൾ​കാ​ര​ണം കോ​ണ്‍​ഗ്ര​സ് അം​ഗ​മാ​യ പി.​സൈ​ത​ല​വി​യും ഇ​ട​തു​പ​ക്ഷ​ത്തെ പി.​അ​ബ്ദു​റ​ഹ്മാ​ൻ, കെ.​കെ.​സ​മ​ദ്, പി.​മു​സ്ത​ഫ എ​ന്നി​വ​രും ചേ​ർ​ന്ന് ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ വി​ക​സ​ന​സ​മി​തി അ​ധ്യ​ക്ഷ​നെ​തി​രെ അ​വി​ശ്വാ​സ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. ഭ​ര​ണ​മു​ന്ന​ണി​ക്ക​ക​ത്ത് പ്ര​ശ്നം വി​വാ​ദ​മ​യാ​തോ​ടെ ജി​ല്ലാ യു​ഡി​എ​ഫ് നേ​തൃ​ത്വം ഇ​ട​പ്പെ​ട്ട് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണു​ക​യും അ​വി​ശ്വാ​സ പ്ര​മേ​യം ച​ർ​ച്ചി​ൽ നി​ന്നും സൈ​ത​ല​വി ഉ​ൾ​പ്പ​ടെ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ വി​ട്ടു​നി​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.
ഇ​തോ​ടെ ക്വാ​റം തി​ക​യാ​ത്ത​തു കാ​ര​ണം അ​വി​ശ്വാ​സ പ്ര​മേ​യം ച​ർ​ച്ച ന​ട​ന്നി​ല്ല.