ഡി​വൈ​എ​ഫ്ഐ ധ​ർ​ണ ന​ട​ത്തി
Thursday, December 5, 2019 12:36 AM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന അ​ഴി​മ​തി​യും അ​ലം​ഭാ​വ​വും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡി​വൈ​എ​ഫ്ഐ ക​രു​വാ​ര​കു​ണ്ട് മേ​ഖ​ലാ ക​മ്മ​റ്റി ബ​ഹു​ജ​ന ധ​ർ​ണ ന​ട​ത്തി.
സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ സി​പി​എം വ​ണ്ടൂ​ർ ഏ​രി​യാ ക​മ്മ​ിറ്റി​യം​ഗം എം.​മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
മു​സ്ലി ലീ​ഗ് നേ​തൃ​ത്വം ന​ൽ​കു​ന്ന സി​എ​ച്ച്സി വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ആ​ശു​പ​ത്രി​യു​ടെ വി​ക​സ​ന​ത്തി​നും രോ​ഗി​ക​ളു​ടെ ക്ഷേ​മ​ത്തി​നും കോ​ട്ടം ത​ട്ടു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തി വ​രു​ന്ന​തെ​ന്നും ഫ​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ച്ച് സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ൽ വ​ൻ അ​ഴി​മ​തി​യും, ഉണ്ട്. കേ​ന്ദ്ര​ത്തി​ൽ കി​ട​ത്തി ചി​കി​ൽ​സ ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ധ​ർ​ണ​യി​ൽ ഉ​യ​ർ​ന്നു.

ഡി​വൈ​എ​ഫ്ഐ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ഫ​ർ​ഹാ​ൻ പൊ​റ്റ​യി​ൽ, ജി​ല്ലാ ക​മ്മ​റ്റി അം​ഗം ഇ.​ലീ​നീ​ഷ്, മേ​ഖ​ലാ സെ​ക്ര​ട്ട​റി സി.​അ​ന​സ്, മ​ഠ​ത്തി​ൽ ല​ത്തീ​ഫ്, പ​കി​ടീ​രി കു​ഞ്ഞാ​പ്പു ഹാ​ജി, ടി.​കെ.​ഉ​മ്മ​ർ, ടി.​എം.​രാ​ജു, ഇ.​കു​ഞ്ഞാ​ണി, ടി.​മു​ഹ​മ്മ​ദ് അ​ഷി​ഖ്, മു​ജീ​ബ് കു​ണ്ടു​കാ​വി​ൽ, വി.​അ​ന​ന്ദു, ഷെ​ബീ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.