ലോക മണ്ണ്ദിനാചരണം നടത്തി
Friday, December 6, 2019 12:34 AM IST
സോ​യി​ൽ ഹെ​ൽ​ത്ത് കാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു
മ​ല​പ്പു​റം: ജി​ല്ലാ മ​ണ്ണ് പ​ര്യ​വേ​ഷ​ണ സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക മ​ണ്ണ് ദി​നം ആ​ച​രി​ച്ചു. മു​തു​വ​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ സ​ഗീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​ഇ.​റ​ഹ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മു​തു​വ​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ർ​ഷ​ക​രു​ടെ മ​ണ്ണ് സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ച് മ​ണ്ണി​ന്‍റെ ഫ​ല​ഭൂ​യി​ഷ്ടി നി​ർ​ണ​യി​ച്ച് പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ളും ശി​പാ​ർ​ശ​ക​ളും രേ​ഖ​പ്പെ​ടു​ത്തി​യ സോ​യി​ൽ ഹെ​ൽ​ത്ത് കാ​ർ​ഡി​ന്‍റെ വി​ത​ര​ണ​വും ന​ട​ന്നു.
അ​റു​നൂ​റോ​ളം സോ​യി​ൽ ഹെ​ൽ​ത്ത് കാ​ർ​ഡു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.
സ്കൂ​ൾ ത​ല​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ’വി​ള​യ​റി​വ് ’ മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യു​ടെ ഫ​ല​വൃ​ക്ഷ​ത്തെ വി​ത​ര​ണോ​ദ്ഘാ​ട​ന​വും ന​ട​ന്നു.മു​തു​വ​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നീ​ർ​ത്ത​ട​മാ​പ്പ് വി​ക​സ​ന സ്ഥി​ര​സ​മി​തി ചെ​യ​ർ​മാ​ൻ കെ.​എ​ൻ ബ​ഷീ​ർ പ്ര​കാ​ശ​നം ചെ​യ്തു. ’മ​ണ്ണാ​ണ് ജീ​വ​ൻ മ​ണ്ണി​ലാ​ണ് ജീ​വ​ൻ’ വി​ഷ​യ​ത്തി​ൽ മൊ​ബൈ​ൽ സോ​യി​ൽ ടെ​സ്റ്റി​ംഗ് ലാ​ബ് ഉ​ദ്യേ​ഗ​സ്ഥ​ൻ സു​രേ​ഷ് സെ​മി​നാ​ർ അ​വ​ത​രി​പ്പി​ച്ചു.
ജ​ന​പ്ര​തി​നി​ധി​ക​ൾ, മ​ണ്ണ് പ​ര്യ​വേ​ഷ​ണ അ​സി​സ്റ്റ​ന്‍റ്് ഡ​യ​റ​ക്ട​ർ പി. ​പ്രീ​ത, സോ​യി​ൽ സ​ർ​വേ ഓ​ഫീ​സ​ർ ടി.​വി ജി​തി​ൻ തു​ട​ങ്ങി​യ​വ​ര്‌ സം​ബ​ന്ധി​ച്ചു.
സെ​മി​നാ​ർ ന​ട​ത്തി
മ​ല​പ്പു​റം:​മ​ണ്ണ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും മ​ണ്ണ് പ​ര്യ​വേ​ഷ​ണ സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ’ഇ​നി​യൊ​രു പ്ര​കൃ​തി ദു​ര​ന്ത​ത്തെ ന​മു​ക്കെ​ങ്ങ​നെ പ്ര​തി​രോ​ധി​ക്കാം ’ എ​ന്ന വി​ഷ​യ​ത്തി​ൽ ഏ​ക​ദി​ന സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. കെ.​എ​ൻ.​എ ഖാ​ദ​ർ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​ര​സ​മി​തി ചെ​യ​ർ​മാ​ൻ ഉ​മ്മ​ർ അ​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ള​യം, ഉ​രു​ൾ​പൊ​ട്ട​ൽ, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ൾ, മ​ണ്ണി​ന്‍റെ ഘ​ട​ന​യി​ൽ മാ​റ്റ​മു​ണ്ടാ​ക്കു​ന്ന പാ​രി​സ്ഥി​തി​കാ​ഘാ​ത​ങ്ങ​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ സെ​മി​നാ​റി​ൽ ച​ർ​ച്ച ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന-​പ​രി​സ്ഥി​തി വ​കു​പ്പി​ലെ ശാ​സ്ത്ര​ജ്ഞ​ൻ ഡോ.​ജൂ​ഡ് ഇ​മ്മാ​നു​വ​ൽ, പൊ​ന്നാ​നി എം​ഇ​എ​സ് കോ​ള​ജ് ജി​യോ​ള​ജി വി​ഭാ​ഗം പ്ര​ഫ​സ​ർ വി.​കെ. ബ്രി​ജേ​ഷ്, സോ​യി​ൽ ക​ണ്‍​സ​ർ​വേ​ഷ​ൻ ജി​ല്ലാ ഓ​ഫീ​സ​ർ മ​റി​യാ​മ്മ കെ.​ജോ​ർ​ജ്ജ് തു​ട​ങ്ങി​യ​വ​ർ ക്ലാ​സെ​ടു​ത്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​ര​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രാ​യ ഹാ​ജ​റു​മ്മ, അ​നി​ത കി​ഷോ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, സ്ഥി​ര​സ​മി​തി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.