മൃ​ത​ദേ​ഹ​ത്തി​ൽ നി​ന്ന് സ്വ​ർ​ണാ​ഭ​ര​ണം മോ​ഷ്ടി​ച്ച ദ​ന്പ​തി​ക​ൾ അ​റ​സ്റ്റി​ൽ
Saturday, December 7, 2019 11:31 PM IST
എ​ട​പ്പാ​ൾ: സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹ​ത്തി​ൽ നി​ന്ന് സ്വ​ർ​ണാ​ഭ​ര​ണം മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ ദ​ന്പ​തി​ക​ൾ അ​റ​സ്റ്റി​ൽ. വ​ട്ടം​കു​ളം സ്വ​ദേ​ശി​ക​ളാ​യ നെ​ട്ട​ത്ത് വ​ള​പ്പി​ൽ ലി​യാ​ക്ക​ത്ത്(47), ഭാ​ര്യ സു​ഹ​റ(39) എ​ന്നി​വ​രെ​യാ​ണ് ച​ങ്ങ​രം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് എ​ട​പ്പാ​ളി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.
`മാ​റ​ഞ്ചേ​രി വ​ട​മു​ക്ക് സ്വ​ദേ​ശി​യാ​യ 35 വ​യ​സു​ള്ള യു​വ​തി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​ര​ണ​പ്പെ​ട്ടി​രു​ന്നു. മ​ര​ണ സ​മ​യ​ത്ത് ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം സ​ഹാ​യ​ത്തി​നെ​ന്ന പേ​രി​ൽ ഒ​പ്പം കൂ​ടി​യ സു​ഹ​റ​യാ​ണ് മ​രി​ച്ച യു​വ​തി​യു​ടെ ക​യ്യി​ൽ കി​ട​ന്ന ഒ​ന്ന​ര പ​വ​ൻ തൂ​ക്കം വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണം മോ​ഷ്ടി​ച്ച് ക​ട​ന്ന് ക​ള​ഞ്ഞ​ത്.

മ​ര​ണാ​ന​ന്ത​ര​ച​ട​ങ്ങു​ക​ൾ​ക്കി​ടെ​യാ​ണ് യു​വ​തി​യു​ടെ ആ​ഭ​ര​ണം ന​ഷ്ട​പ്പെ​ട്ട​ത് വീ​ട്ടു​കാ​ർ അ​റി​യു​ന്ന​ത്. സം​ഭ​വ​ത്തി​ൽ മ​രി​ച്ച യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് ച​ങ്ങ​രം​കു​ളം പോ​ലീ​സി​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു.​ആ​ശു​പ​ത്രി​യി​ലെ സി​സി​ടി​വി കാ​മ​റ പ​രി​ശോ​ധി​ച്ച​തോ​ െട​യാ​ണ് മൃ​ത​ദേ​ഹ​ത്തി​ൽ നി​ന്ന് അ​പ​രി​ചി​ത​യാ​യ സ്ത്രീ ​ആ​ഭ​ര​ണം ഉൗ​രി മാ​റ്റു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഇ​തോ​ടെ യു​വ​തി​യെ ക​ണ്ടെ​ത്താ​ൻ ച​ങ്ങ​രം​കു​ളം പോ​ലീ​സ് ശ്ര​മ​ങ്ങ​ളാ​രം​ഭി​ച്ചു. മ​രി​ച്ച യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് ന​ട​ത്തി​യ ഒ​ന്ന​ര​മാ​സ​ത്തെ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​കു​ന്ന​ത്.