ഏ​ഷ്യ​ൻ മാ​സ്റ്റേ​ഴ്സ് മീ​റ്റി​ൽ സു​നി​ൽ കു​മാ​റി​ന് വെ​ങ്ക​ലം
Tuesday, December 10, 2019 1:08 AM IST
നി​ല​ന്പൂ​ർ: മ​ലേ​ഷ്യ​യി​ൽ ന​ട​ന്ന ഏ​ഷ്യ​ൻ മാ​സ്റ്റേ​ഴ്സ് മീ​റ്റി​ൽ 5000 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ ഇ​ന്ത്യ​ക്ക് വേ​ണ്ടി സു​നി​ൽ കു​മാ​ർ വെ​ങ്ക​ലം നേ​ടി. കാ​ന​ഡ​യി​ൽ ന​ട​ക്കു​ന്ന ലോ​ക മാ​സ്റ്റേ​ഴ്സ് ചാം​പ്യ​ൻ​ഷി​പ്പി​ൽ മ​ത്സ​രി​ക്കാനു​ള്ള യോ​ഗ്യ​ത​യും നേ​ടി.
സം​സ്ഥാ​ന, ദേ​ശീ​യ, അ​ന്തര്‌​ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ൽ നി​ര​വ​ധി മെ​ഡ​ലു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്. മ​ല​പ്പു​റം ജി​ല്ല​യി​ൽ അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്തി​ലെ ത​രി​ശ് സ്വ​ദേ​ശി​യും എ​ക്സൈ​സ് വ​കു​പ്പി​ൽ നി​ന്ന് വി​ര​മി​ച്ച ജീ​വ​ന​ക്കാ​ര​നു​മാ​ണ് സു​നി​ൽ കു​മാ​ർ.

മെ​ഴു​കു​തി​രി കൊ​ളു​ത്തി പ്ര​തി​ഷേ​ധം

തേ​ഞ്ഞി​പ്പ​ലം: ഉ​ന്നാ​വ പീ​ഡ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് വ​ള്ളി​ക്കു​ന്ന് നി​യോ​ജ​ക മ​ണ്ഡ​ലം മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി കാ​ലി​ക്ക​ട്ട് യു​ണി​വേ​ഴ്സി​റ്റി ക്യാ​ന്പ​സി​ൽ മെ​ഴു​കു​തി​രി കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി.
നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​പി.​പ​ത്മി​നി, സെ​ക്ര​ട്ട​റി സ​രി​ത, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ൽ​സ​ല പ​ള്ളി​ക്ക​ൽ, ശ്രീ​ല​ത, സ്വ​ർ​ണ​ല​ത, ജി​ന​ച​ന്ദ്രി​ക, ശാ​ന്ത​കു​മാ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.