മു​സ്ലിംലീ​ഗ് പൗ​രാ​വ​കാ​ശ സം​ര​ക്ഷ​ണ റാ​ലി മ​ല​പ്പു​റ​ത്ത്
Friday, December 13, 2019 12:07 AM IST
മ​ല​പ്പു​റം: ബി​ജെ​പി സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കാ​ൻ പോ​കു​ന്ന മ​താ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പൗ​ര​ത്വ ര​ജി​സ്റ്റ​റി​നെ​തി​രെ ജി​ല്ലാ മു​സ്ലിം​ലീ​ഗ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൗ​രാ​വ​കാ​ശ സം​ര​ക്ഷ​ണ മ​ഹാ​റാ​ലി സം​ഘ​ടി​പ്പി​ക്കു​വാ​ൻ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു. 26നു ​മ​ല​പ്പു​റ​ത്താ​ണ് ബ​ഹു​ജ​ന മ​ഹാ​റാ​ലി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. നി​ല​വി​ലു​ള്ള പൗ​ര​ത്വ നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി​യ പു​തി​യ നി​യ​മ​ത്തോ​ടു വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്തു​ക​യും ഇ​ന്ത്യ​യു​ടെ സം​സ്കാ​ര​വും പൈ​തൃ​ക​വും നി​ല​നി​ർ​ത്ത​ണ​മെ​ന്ന അ​ഭി​പ്രാ​യ​വു​മു​ള്ള എ​ല്ലാ​വ​രെ​യും റാ​ലി​യി​ൽ പ​ങ്കെ​ടു​പ്പി​ക്കും.

ബി​ജെ​പി സ​ർ​ക്കാ​ർ ന​ട​ത്തി​യ പു​തി​യ നി​യ​മ​നി​ർ​മാ​ണം മൂ​ലം ഭ​യ​ച​കി​ത​രാ​യി ക​ഴി​യു​ന്ന മു​സ്ലിം ന്യൂ​ന​പ​ക്ഷ​ത്തി​നു സം​ര​ക്ഷ​ണ​വും സു​ര​ക്ഷി​ത​ത്വ​വും ഉ​റ​പ്പു​വ​രു​ത്തു​ക, അ​വ​ർ​ക്കാ​വ​ശ്യ​മാ​യ പ്ര​തി​രോ​ധം സൃ​ഷ്ടി​ക്കു​വാ​ൻ മ​തേ​ത​ര വി​ശ്വാ​സി​ക​ൾ ഒ​റ്റ​ക്കെ​ട്ടാ​യി അ​വ​രോ​ടൊ​പ്പ​മു​ണ്ടെ​ന്നു പ്ര​ഖ്യാ​പി​ക്കു​ക, ഏ​ക​സി​വി​ൽ കോ​ഡി​ലേ​ക്കു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണ​ത്തി​നു എ​തി​രെ ഒ​റ്റ​ക്കെ​ട്ടാ​യ പ്ര​തി​രോ​ധ വ​ല​യം സൃ​ഷ്ടി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് മു​സ്ലിം​ലീ​ഗ് റാ​ലി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

പ്ര​സി​ഡ​ന്‍റ്് പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു.​എ. ല​ത്തീ​ഫ്, അ​ഷ്റ​ഫ് കോ​ക്കൂ​ർ, എം.​അ​ബ്ദു​ള്ള​കു​ട്ടി, ഉ​മ്മ​ർ അ​റ​ക്ക​ൽ, ഇ​സ്മാ​യി​ൽ മൂ​ത്തേ​ടം, പി.​കെ.​സി.​അ​ബ്ദു​റ​ഹ്മാ​ൻ, കെ.​എം.​ഗ​ഫൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.