നേ​ത്ര​പ​രി​ശോ​ധ​ന ക്യാ​ന്പ് ന​ട​ത്തി
Saturday, December 14, 2019 12:09 AM IST
നി​ല​ന്പൂ​ർ: ലൈ​ഫ് ലൈ​റ്റ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യും ചേ​ർ​ന്നു നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​ന്പും സ​ഹാ​യ​വി​ത​ര​ണ​വും ന​ട​ത്തി. ച​ട​ങ്ങി​ൽ ഭ​ക്ഷ്യ​ധാ​ന്യ കി​റ്റി​ന്‍റെ വി​ത​ര​ണ​വും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള ഉ​പ​ക​ര​ണ വി​ത​ര​ണ​വും ന​ട​ത്തി. തു​ട​ർ​ന്നു ന​ട​ന്ന യോ​ഗം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് ഉ​ദ​ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി ബോ​വ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ന​ഗ​ര​സ​ഭാം​ഗം മു​സ്ത​ഫ ക​ള​ത്തും​പ​ടി​ക്ക​ൽ, ഷ​മീ​റ​ലി, സോ​ണി​യ, റോ​സ​മ്മ, റോ​ബി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജാ​മ്യം ത​ള്ളി

മ​ഞ്ചേ​രി : നൂ​റു കോ​ടി രൂ​പ വാ​യ്പ ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് 1.95 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്തു​വെ​ന്ന കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന ചെ​ന്നൈ സ്വ​ദേ​ശി​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ മ​ഞ്ചേ​രി ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി. ചെ​ന്നൈ ത​നി​കാ​ച​ലം ഉ​മാ​സ് മി​ത്ര​യി​ലെ ര​ഞ്ജി​ത്ത് എ​ന്ന രാ​ജ്കു​മാ​റി(34)​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് ജ​ഡ്ജി ത​ള്ളി​യ​ത്. കോ​ട്ട​ക്ക​ൽ ടി​പ്ടോ​പ് ഫ​ർ​ണി​ച്ച​ർ മാ​ർ​ട്ട് ഉ​ട​മ പു​ത്തൂ​ർ കു​ഞ്ഞി​ക്കോ​യ മ​ക​ൻ കെ.​ടി സൈ​ത​ല​വി​യാ​ണ് പ​രാ​തി​ക്കാ​ര​ൻ. 2018 ഫെ​ബ്രു​വ​രി 28 മു​ത​ൽ മെ​യ് 24 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പ​ല​ത​വ​ണ​യാ​യാ​ണ് പ്ര​തി​ക​ളാ​യ എ​ട്ടം​ഗ സം​ഘം പ​ണം കൈ​പ്പ​റ്റി​യ​ത്. ഒ​ന്നാം പ്ര​തി ചെ​ന്നൈ വി​ള്ളി​വ​ക്കം ജ​ഗ​ന്നാ​ഥ ന​ഗ​ർ ഇ​ന്ദി​രാ ന​ഗ​ർ മു​ത്തു​കൃ​ഷ്ണ​ൻ എ​ന്ന മു​ത്തു​വേ​ലി​നെ 2019 ഒ​ക്ടോ​ബ​ർ 28ന് ​കോ​ട്ട​ക്ക​ൽ എ​സ്ഐ റി​യാ​സ് ചാ​ക്കീ​രി അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.