ജ​ന​മ​ന​സു​ക​ളി​ലേ​ക്കി​റ​ങ്ങി പൂ​ക്കോ​ട്ടും​പാ​ടം പോ​ലീ​സ്
Sunday, December 15, 2019 12:19 AM IST
പൂ​ക്കോ​ട്ടും​പാ​ടം: ജ​ന​മൈ​ത്രി എ​ന്ന​ത് പേ​രി​ൽ മാ​ത്ര​മ​ല്ല പ്ര​വര്‌ത്തി​യി​ലും ഉണ്ടെന്ന് പൂ​ക്കോ​ട്ടും​പാ​ടം പോ​ലീ​സ് തെളിയിച്ചു. ജ​ന​മൈ​ത്രി ആ​യ​തി​നു ശേ​ഷം ആ​ദ്യ​മാ​യി ഏ​റ്റെ​ടു​ത്ത ദേ​വി​കാ ഭ​വ​ന നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ കൈ​മാ​റാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് പൂ​ക്കോ​ട്ടും​പാ​ടം പോ​ലീ​സ്.
കാ​ൻ​സ​ർ രോ​ഗ​ബാ​ധി​ത​യാ​യ ദേ​വി​ക​യു​ടെ അ​വ​സ്ഥ ക​ണ്ട​റി​ഞ്ഞ് പൂ​ക്കോ​ട്ടും​പാ​ടം ജ​ന​മൈ​ത്രി പോ​ലീ​സ് ജ​ന​കീ​യ കൂ​ട്ടാ​യ്മ രൂ​പീ​ക​രി​ച്ച് ദേ​വി​ക​യ്ക്കു സ്വ​ന്ത​മാ​യൊ​രു വീ​ടെ​ന്ന സ്വ​പ്നം സ​ഫ​ല​മാ​ക്കു​ക​യാ​യി​രു​ന്നു. പൂ​ക്കോ​ട്ടും​പാ​ടം എ​സ്ഐ രാ​ജേ​ഷ് അ​യോ​ട​ൻ, മു​ൻ എ​സ്ഐ ജോ​ർ​ജ് ചെ​റി​യാ​ൻ എ​ന്നി​വ​ർ ഇ​തി​നാ​യി മു​ന്നി​ട്ടി​റ​ങ്ങി​യ​പ്പോ​ൾ എ​ല്ലാ പ്ര​ശ്ന​ങ്ങ​ളും ത​ര​ണം ചെ​യ്യാ​ൻ ക​ഴി​ഞ്ഞു. വീ​ടി​ന്‍റെ വാ​ർ​പ്പി​ന് എ​സ്ഐ ഉ​ൾ​പ്പെ​ടെ​യു​ള്ള പോ​ലീ​സു​കാ​ർ ക​യ്യും മെ​യ്യും മ​റ​ന്നു രം​ഗ​ത്തി​റ​ങ്ങി.
ഇ​തോ​ടൊ​പ്പം ആ​ദി​വാ​സി കോ​ള​നി​ക​ളി​ലും മ​റ്റും ഒ​റ്റ​പ്പെ​ട്ടു ക​ഴി​യു​ന്ന വീ​ടു​ക​ളി​ലും ഓ​ണ​ത്തി​നും മ​റ്റു വി​ശേ​ഷ​ങ്ങ​ൾ​ക്കും ഭ​ക്ഷ​ണ വ​സ്തു​ക്ക​ൾ ഉ​ൾ​പ്പ​ടെ എ​ത്തി​ക്കു​ന്ന​തി​ലും ഇ​വ​ർ മു​ന്നി​ലു​ണ്ടാ​യി​രു​ന്നു. അ​ശ​ര​ണ​ർ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ര​ക്താ​ർ​ബു​ദം ബാ​ധി​ച്ച് വെ​ല്ലൂ​ർ സി​എം​സി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ശ്രു​തി​യു​ടെ ചി​കി​ത്സ​യ്ക്ക് സ​ഹാ​യം കൈ​മാ​റി. പൂ​ക്കോ​ട്ടൂം​പാ​ടം സ്റ്റേ​ഷ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പൂ​ക്കോ​ട്ടും​പാ​ടം എ​സ്ഐ രാ​ജേ​ഷ് അ​യോ​ട​ൻ ശ്രു​തി ചി​കി​ത്സാ സ​ഹാ​യ സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍ മു​നീ​ഷ ക​ട​വ​ത്ത്, സു​ജീ​ഷ് മ​ഞ്ഞ​ളാ​രി മ​റ്റു ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക് കൈ​മാ​റി. തു​ട​ർ​ന്ന് ദേ​വി​ക ഭ​വ​ന നി​ർ​മാ​ണ ഫ​ണ്ടി​ലേ​ക്കു​ള്ള സ​ഹാ​യ​വും കൈ​മാ​റി.
മു​ൻ എ​സ്ഐ​യും ദേ​വി​കാ ഭ​വ​ന നി​ർ​മാ​ണ ക​മ്മി​റ്റി ക​ണ്‍​വീ​ന​റു​മാ​യ ജോ​ർ​ജ്് ചെ​റി​യാ​ൻ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ഫ​വാ​സ് ചു​ള്ളി​യോ​ട് എ​ന്നി​വ​ർ എ​സ്ഐ രാ​ജേ​ഷ് അ​യോ​ട​നി​ൽ നി​ന്നു ഏ​റ്റു​വാ​ങ്ങി.
എ​എ​സ്ഐ സൈ​നു​ൽ ആ​ബി​ദീ​ൻ, സീ​നി​യ​ർ സി​പി​ഒ ജാ​ഫ​ർ, മ​റ്റു പോ​ലീ​സു​കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.