തി​രു​നാ​ൾ
Thursday, January 16, 2020 12:14 AM IST
മ​ല​പ്പു​റം സെ​ന്‍റ് ജോ​സ​ഫ്സ് ഫൊ​റോ​ന ദേ​വാ​ല​യം

മ​ല​പ്പു​റം: മ​ല​പ്പു​റം സെ​ന്‍റ് ജോ​സ​ഫ്സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ 17നു ​തു​ട​ങ്ങും. വൈ​കി​ട്ടു അ​ഞ്ചി​നു ഇ​ട​വ​ക വി​കാ​രി ഫാ.​കെ.​എ​സ്.​ജോ​സ​ഫ് കൊ​ടി​യേ​റ്റ് ക​ർ​മം ന​ട​ത്തും. ദി​വ്യ​ബ​ലി​ക്ക് ഫാ.​ബൈ​ജു വി​ൻ​സ​ന്‍റ് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 18നു ​വൈ​കി​ട്ടു അ​ഞ്ചി​നു ദി​വ്യ​ബ​ലി​ക്ക് ഫാ.​ജി​യോ​ലി​ൻ എ​ടേ​ഴ​ത്തും 19നു ​രാ​വി​ലെ 9.30ന് ​ഫാ.​ജോ​സ​ഫ് പു​ളി​ക്ക​ത്ത​റ​യും 20നു ​വൈ​കി​ട്ടു അ​ഞ്ചി​നു ഫാ.​ജോ​സ് അ​വ​നൂ​രും 21നു ​വൈ​കി​ട്ടു അ​ഞ്ചി​നു ഫാ.​ജോ​ർ​ജ് ക​ള​ത്തൂ​രും 22നു ​വൈ​കി​ട്ടു അ​ഞ്ചി​നു ഫാ.​ആ​ന്‍റ​ണി പാ​ല്യ​ത്ത​റ​യും 23നു ​വൈ​കി​ട്ടു അ​ഞ്ചി​നു ഫാ.​വി​ല്യം രാ​ജ​നും 24നു ​വൈ​കി​ട്ടു 4.30നു ​ഫാ.​വി​ക്ട​ർ പാ​ട്രി​ക് ല​യ​ണ​ൽ പാ​പ്പാ​ളി​യും തി​രു​നാ​ൾ​ദി​ന ദി​വ്യ​ബ​ലി​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
25നു ​വൈ​കി​ട്ടു 4.30നു ​ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്ക് ഫാ.​ജോ​സ​ഫ് ആ​ൻ​സ​ൻ കോ​ച്ചേ​രി കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്നു വ​ർ​ണ​ശ​ബ​ള​മാ​യ ന​ഗ​ര​പ്ര​ദ​ക്ഷി​ണം​. പരിശുദ്ധ കുർബാനയുടെ ആശീർവാദം -ഫാ.​സെ​ബാ​സ്റ്റ്യ​ൻ ചെ​ന്പു​ക​ണ്ട​ത്തി​ൽ. തു​ട​ർ​ന്നു ഗാ​ന​മേ​ള ന​ട​ക്കും. 26നു ​രാ​വി​ലെ ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ സ​മൂ​ഹ​ബ​ലി​ക്ക് മോ​ണ്‍.​തോ​മ​സ് പ​ന​യ്ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 27നു ​രാ​വി​ലെ 6.45നു ​കൊ​ടി​യി​റ​ക്ക്.

താ​ഴെ​ക്കോ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യം

പെ​രി​ന്ത​ൽ​മ​ണ്ണ: താ​ഴെ​ക്കോ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ 17, 18, 19 തി​യ​തി​ക​ളി​ലാ​യി ന​ട​ക്കും. നാ​ളെ വൈ​കു​ന്നേ​രം 4.30നു ​ഇ​ട​വ​ക വി​കാ​രി ഫാ.​ബെ​ന്നി കാ​ര​യ്ക്കാ​ട്ട് കൊ​ടി​യു​യ​ർ​ത്തും. ഫാ.​സ​ന​ൽ കാ​രി​മ​റ്റ​ത്തി​ൽ വി​ശു​ദ്ധ​കു​ർ​ബാ​ന​യ്ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
തു​ട​ർ​ന്നു ക​ലാ​സ​ന്ധ്യ. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 4.45നു ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ഫാ.​ജി​ൽ​സ​ണ്‍ ത​യ്യി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്നു ഏ​ഴി​നു പ്ര​ദ​ക്ഷി​ണം, വാ​ദ്യ​മേ​ള​ങ്ങ​ൾ എ​ന്നി​വ ന​ട​ക്കും. ഞാ​യ​റാ​ഴ്ച രാ​വി​ലെ 10നു ​ന​ട​ക്കു​ന്ന തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ദീ​പി​ക കോ​ഴി​ക്കോ​ട് റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ഫാ.​സാ​യി പാ​റ​ൻ​കു​ള​ങ്ങ​ര കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്നു പ്ര​ദ​ക്ഷി​ണം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ന​ട​ക്കും.

പാ​ലാ​ങ്ക​ര സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യം

എ​ട​ക്ക​ര: പാ​ലാ​ങ്ക​ര സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ തി​രു​നാ​ളി​ന് നാ​ളെ തു​ട​ക്ക​മാ​കും. വൈ​കി​ട്ട് നാ​ലേ​കാ​ലി​ന് ഇ​ട​വ​ക വി​കാ​രി ഫാ.​തോ​മ​സ് പ്ലാ​ശ​നാ​ൽ തി​രു​നാ​ൾ കൊ​ടി​യേ​റ്റ് ന​ട​ത്തും. നാ​ല​ര​ക്ക് വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ് എ​ന്നി​വ ന​ട​ക്കും. ന​വ​വൈ​ദി​ക​ൻ ഫാ.​ജോ​ഫി​ൻ മൂ​ള​കു​ടി​യാ​ങ്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
ശ​നി​യാ​ഴ്ച വൈ​കി​ട്ട് നാ​ല​ര​ക്ക് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്. ഫാ.​സു​നി​ൽ വ​ട്ടു​കു​ന്നേ​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ.​ബി​ജു മാ​വ​റ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. ആ​റ​ര​ക്ക് പാ​ലാ​ങ്ക​ര ക​പ്പേ​ള​യി​ലേ​ക്ക് ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം. ഫാ.​സി​ബി മാ​ട​പ്പ​ള്ളി​ക്കു​ന്നേ​ൽ കാ​ർ​മി​ക​ത്വം വ​ഹ​ിക്കും. ഏ​ഴ​ര​ക്ക് സ​മാ​പ​ന ആ​ശീ​ർ​വാ​ദം, വാ​ദ്യ​മേ​ള​ങ്ങ​ൾ. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, ഒ​ൻ​പ​ത​ര​ക്ക് ആ​ഘോ​ഷ​മ​യ തി​രു​നാ​ൾ കു​ർ​ബാ​ന. ഡ​ബ്ല്യൂ​എ​സ്എ​സ്എ​സ് ഡ​യ​റ​ക്ട​ർ ഫാ.​പോ​ൾ കൂ​ട്ടാ​ല കാ​ർ​മി​ക​ത്വം വ​ഹി​ക്കും. പ​ന്ത്ര​ണ്ടി​ന് ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം, സ​മാ​പ​ന ആ​ശീ​ർ​വാ​ദം, നേ​ർ​ച്ച​ഭ​ക്ഷ​ണം എ​ന്നി​വ​യോ​ടെ തി​രു​നാ​ളി​ന് സ​മാ​പ​ന​മാ​കും.