ആ​ദി​വാ​സി​ക​ൾ​ക്കാ​യി ആ​ധാ​ർ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Thursday, January 23, 2020 12:18 AM IST
എ​ട​ക്ക​ര: നി​ല​ന്പു​ർ താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി​യു​ടെ​യും വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും മാ​ർ തെ​യോ​ഫി​ലോ​സ് ഫൗ​ണ്ടേ​ഷ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മു​ണ്ടേ​രി ഉ​ൾ​വ​ന​ത്തി​ലെ ആ​ദി​വാ​സി​ക​ൾ​ക്കാ​യി ആ​ധാ​ർ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. മു​ണ്ടേ​രി സം​സ്ഥാ​ന വി​ത്തു​കൃ​ഷി​ത്തോ​ട്ട​ത്തി​ലെ മാ​ള​ക​ത്ത് ന​ട​ന്ന ക്യാ​ന്പ് ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.
പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​ക​ളാ​യ ഇ​രു​ട്ടു​കു​ത്തി, വാ​ണി​യം​പു​ഴ, കു​ന്പ​ള​പ്പാ​റ, ത​രി​പ്പ​പ്പൊ​ട്ടി, ത​ണ്ട​ൻ​ക​ല്ല് എ​ന്നീ കോ​ള​നി​ക​ളി​ൽ നി​ന്നു​ള്ള നൂ​റ്റ​ന്പ​തോ​ളം പേ​ർ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്തു. എ​ന്നാ​ൽ, ചി​ല കു​ഞ്ഞു​ങ്ങ​ളു​ടെ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​ടു​ത്ത​ഘ​ട്ട​ത്തി​ൽ ന​ട​ക്കു​ന്ന ക്യാ​ന്പി​ൽ ഇ​തി​ന് പ​രി​ഹാ​രം കാ​ണാ​നാ​കു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് സം​ഘാ​ട​ക​ർ. മ​ഞ്ചേ​രി ജി​ല്ല കോ​ട​തി സ​ബ് ജ​ഡ്ജി​യും ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി ജി​ല്ല സെ​ക്ര​ട്ട​റി​യു​മാ​യ ആ​ർ.​മി​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ക്യാ​ന്പി​ൽ ഐ​ടി​ഡി​പി ഓ​ഫീ​സ​ർ ശ്രീ​കു​മാ​ർ, താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ.​എ​ൻ.​സു​ഭാ​ഷ്, പോ​ത്തു​ക​ൽ എ​സ്ഐ കെ.​അ​ബ്ബാ​സ്, വാ​ണി​യം​പു​ഴ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ വി. ​ബി​ജേ​ഷ്കു​മാ​ർ, അ​ക്ഷ​യ സം​രം​ഭ​ക​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. അ​ടു​ത്ത​ഘ​ട​ത്തി​ൽ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, റേ​ഷ​ൻ കാ​ർ​ഡ്, തൊ​ഴി​ൽ കാ​ർ​ഡ്, ഇ​ൻ​ഷൂ​റ​ൻ​സ് കാ​ർ​ഡ് എ​ന്നി​വ ന​ൽ​കു​ന്ന​തി​നു​ള്ള ക്യാ​ന്പ് ന​ട​ക്കു​മെ​ന്ന് സ​ബ് ജ​ഡ്ജി ആ​ർ.​മി​നി പ​റ​ഞ്ഞു.
സി​വി​ൽ സ​പ്ലൈ ഓ​ഫീ​സ​ർ, ലേ​ബ​ർ ഡി​പ്പാ​ട്ട്മെ​ന്‍റ്, റ​വ​ന്യു വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കും.