മാ​ർ​തോമ്മ ക​ണ്‍​വ​ൻ​ഷ​നു നാ​ളെ ചു​ങ്ക​ത്ത​റ​യി​ൽ തു​ട​ക്കം
Saturday, January 25, 2020 12:22 AM IST
എ​ട​ക്ക​ര: മ​ല​ബാ​റി​ന്‍റെ മാ​രാ​മ​ണ്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന കു​ന്നം​കു​ളം- മ​ല​ബാ​ർ ഭ​ദ്രാ​സ​ന മാ​ർതോ​മ്മ ക​ണ്‍​വ​ൻ​ഷ​നു ഞാ​യ​റാ​ഴ്ച ചു​ങ്ക​ത്ത​റ​യി​ൽ തു​ട​ക്ക​മാ​കും. വൈ​കി​ട്ട് ആ​റി​നു ശാ​ലേം പ​ള​ളി​യോ​ട് ചേ​ർ​ന്നു​ള​ള പ​ന്ത​ലി​ൽ സീ​റോ മ​ല​ബാ​ർ സ​ഭ ത​ല​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ ബി​ഷ​പ്പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. കു​ന്നം​കു​ളം-​മ​ല​ബാ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​തോ​മ​സ് മാ​ർ തീ​ത്തോ​സ് എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ഫെ​ബ്രു​വ​രി ഒ​ന്നി​നു സാ​മൂ​ഹ്യ തി​ൻ​മ​ക്കെ​തി​രെ​യു​ള്ള സ​മ്മേ​ള​നം ന​ട​ക്കും. ദി​വ​സ​വും വൈ​കി​ട്ട് ഏ​ഴി​ന് സു​വി​ശേ​ഷ പ്ര​ഭാ​ഷ​ണം ആ​രം​ഭി​ക്കും. വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ സു​വി​ശേ​ഷ​ക​രു​ടെ സ​മ്മേ​ള​നം, കു​ട്ടി​ക​ളു​ടെ യോ​ഗം, ബൈ​ബി​ൾ ക്ലാ​സ്, പ​ഠ​ന ക്ലാ​സ്് എ​ന്നി​വ ന​ട​ക്കും.
വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ ഫാ. ​ഡോ. ഷാം ​പി. തോ​മ​സ്, ഇ​വാ മാ​ത്യു ജോ​ണ്‍, ഫാ. ​റെ​ജി തോ​മ​സ് ചാ​ക്കോ, ഫാ. ​ഷാ​ജി കെ ​തോ​മ​സ്, ഫാ. ​സ​ജീ​വ് തോ​മ​സ് എ​ന്നി​വ​ർ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. സ​മാ​പ​ന ദി​വ​സ​മാ​യ ഫെ​ബ്രു​വ​രി ര​ണ്ടി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് മും​ബൈ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ തി​യ​ഡോ​ഷ്യ​സ് എ​പ്പി​സ്ക്കോ​പ്പ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഡോ. ​തോ​മ​സ് മാ​ർ തീ​ത്തോ​സ് എ​പ്പി​സ്ക്കോ​പ്പ സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കും.
തൃ​ശൂ​ർ മു​ത​ൽ കാ​സ​ർ​ഗോ​ഡ് വ​രെ​യു​ള​ള ജി​ല്ല​ക​ളി​ൽ നി​ന്നും ത​മി​ഴ്നാ​ട്ടി​ലെ ഗൂ​ഡ​ല്ലൂ​രി​ൽ നി​ന്നു​മു​ള​ള വി​ശ്വാ​സി​ക​ൾ, വൈ​ദീ​ക​ർ എ​ന്നി​വ​ർ ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ റ​വ. തോ​മ​സ് കോ​ശി, സെ​ക്ര​ട്ട​റി പി.​ടി. സ​ജി​മോ​ൻ, തോ​മ​സ് മാ​ത്യു, പ്ര​ഫ. ഏ​ബ്ര​ഹാം പി. ​മാ​ത്യു, പി.​വി. ബി​നു വ​ർ​ഗീ​സ്, എം.​സി. മാ​ത്തു​ക്കു​ട്ടി, ടി.​ബി. കു​ര്യ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.