കു​ഷ്ഠ​രോ​ഗ ബോ​ധ​വ​ത്ക​ര​ണ പ​ക്ഷാ​ച​ര​ണം നാളെ
Wednesday, January 29, 2020 12:07 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ലെ കു​ഷ്ഠ​രോ​ഗ നി​ർ​മാ​ർ​ജ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി 14 ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തു​ന്ന ’സ്പ​ർ​ശ്’ ബോ​ധ​വ​ത്ക​ര​ണ പ​ക്ഷാ​ച​ര​ണ​ത്തി​ന് 30 മു​ത​ൽ തു​ട​ക്ക​മാ​കും. പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജ​നു​വ​രി 30ന് ​രാ​വി​ലെ ഒ​ന്പ​തി​ന് മ​ല​പ്പു​റം സെ​ന്‍റ് ജെ​മ്മാ​സ് സ്കൂ​ളി​ൽ ന​ട​ക്കും.
ജി​ല്ല​യി​ൽ ഫെ​ബ്രു​വ​രി 12 വ​രെ ന​ട​ക്കു​ന്ന ക്യാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ബോ​ധ​വ​ത്ക്ക​ര​ണ സെ​മി​നാ​റു​ക​ൾ, ക്ലാ​സു​ക​ൾ, ത്വ​ക്ക് രോ​ഗ ക്യാ​ന്പു​ക​ൾ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ വാ​ർ​ഡു​ക​ളി​ൽ പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ​ക​ൾ, ക​ലാ​പ​രി​പാ​ടി​ക​ൾ, വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ്ര​തി​ജ്ഞ തു​ട​ങ്ങി നി​ര​വ​ധി പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. തൊ​ഴി​ൽ വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ച​ർ​മ​നി​ർ​ണ​യ ക്യാ​ന്പും ഗി​രി​വ​ർ​ഗ​മേ​ഖ​ല​യി​ൽ പ്ര​ത്യേ​കം സ​ർ​വേ​യും ക്യാ​ന്പും സം​ഘ​ടി​പ്പി​ക്കും. വി​ദ്യാ​ല​യ​ങ്ങ​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ഗാ​ന്ധി​ജി​യു​ടെ വേ​ഷ​ത്തി​ൽ വ​രു​ന്ന ’ബാ​പ്പു​ജി’ ഏ​ക​പാ​ത്ര നാ​ട​ക​വും ക്യാ​ന്പ​യി​നിം​ഗി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും. സ​മൂ​ഹ​ത്തി​ലെ കു​ഷ്ഠ​രോ​ഗ ല​ക്ഷ​ണ​മു​ള​ള മു​ഴു​വ​ൻ പേ​രെ​യും ക​ണ്ടെ​ത്തി ചി​കി​ത്സ ന​ൽ​കു​ക​യാ​ണ് പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം. ജി​ല്ല​യി​ൽ 2018, 19 ഡി​സം​ബ​ർ, സെ​പ്തം​ബ​ർ മാ​സ​ങ്ങ​ളി​ൽ കു​ഷ്ഠ​രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ന​ട​ന്ന അ​ശ്വ​മേ​ധ​പ​രി​പാ​ടി​ക​ളി​ലൂ​ടെ 73 പു​തി​യ രോ​ഗി​ക​ളെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
നി​ല​വി​ൽ 94 പേ​ർ​ക്ക് ചി​കി​ത്സ ന​ൽ​കി വ​രു​ന്നു. പ​രി​പാ​ടി​യു​ടെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നാ​യി ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ(​ഡി​എം) പി.​എ​ൻ.​പു​രു​ഷോ​ത്ത​മ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ ലെ​പ്ര​സി ഓ​ഫീ​സ​ർ കെ.​മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ, ആ​യൂ​ർ​വേ​ദ ഡി​എം​ഒ ഡോ.​കെ.​സു​ശീ​ല, ജി​ല്ലാ​ലേ​ബ​ർ ഓ​ഫീ​സ​ർ ടി.​വി.​രാ​ഘ​വ​ൻ, റോ​ട്ട​റി അ​സി.​ഗ​വ​ർ​ണ​ർ അ​നി​ൽ പ​ത്മാ​നാ​ഭ​ൻ, കു​ടും​ബ​ശ്രീ ഡിപിഎം പി.​റു​ബി​രാ​ജ്, ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.