വാ​ണി​യം​പു​ഴ ബ​ദ​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ‘​കൂ​ടെ’ ക്യാ​ന്പ് ന​ട​ത്തി
Wednesday, January 29, 2020 12:07 AM IST
എ​ട​ക്ക​ര: കോ​ഴി​ക്കോ​ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ സാ​മൂ​ഹ്യ സ​ന്പ​ർ​ക്ക പ​രി​പാ​ടി​യാ​യ ‘കൂ​ടെ’ വാ​ണി​യ​ന്പു​ഴ ബ​ദ​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി. നി​ല​ന്പൂ​ർ അ​മ​ൽ കോ​ള​ജി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​വോ​ള​ണ്ടി​യ​ർ​മാ​രാ​ണ് പ​രി​പാ​ടി ബ​ദ​ൽ സ്കൂ​ൾ വി​ദ്യാ​ര​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ​ത്. പാ​ഠ്യ, പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ലും ക​ല​യി​ലും കു​ട്ടി​ക​ൾ​ക്ക് പ്ര​ചോ​ദ​ന​മാ​കു​ന്ന പാ​ട്ടു​ക​ൾ, ക​ഥ​ക​ൾ, അ​ഭി​ന​യം എ​ന്നി​വ​യും പ്ല​സ് ടു ​ക​ഴി​ഞ്ഞ​വ​ർ​ക്കാ​യി മോ​ട്ടി​വേ​ഷ​ൻ ക്ലാ​സു​മാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്.
ബ​ദ​ൽ സ്കൂ​ൾ അ​ധ്യാ​പ​ക​രാ​യ ഉ​മ്മു​ൽ വാ​ഹി​ദ , അ​ബ്ദു​ൽ ഗ​ഫൂ​ർ പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ മു​നീ​ർ അ​ഗ്ര​ഗാ​മി, എ​സ്. നി​ഷ, അ​സി​സ്റ്റ​ന്‍റ് പ്രഫ​സ​ർ കെ.​അ​നീ​ഷ് എ​ന്നി​വ​ർ വ​ള​ണ്ടി​യ​ർ​മാ​ർ​ക്ക് മാ​ർ​ഗ​നി​ർ​ദ്ദേ​ശം ന​ൽ​കി. സ​ർ​ഫ്രാ​സ്, ഷി​ഫ്ന, അ​മ​ലു​ദ്ദീ​ൻ, ല​യ, നി​ഹാ​ൽ ദി​ൽ​സ, ബാ​സി​ത്, ഫെ​ബി​ൻ എ​ന്നി വോ​ള​ണ്ടി​യ​ർ​മാ​ർ കു​ട്ടി​ക​ളു​ടെ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. 18 വ​യ​സു​വ​രെ​യു​ള്ള ഉ​ള്ള വി​ദ്യാ​ർ​ഥി​ക​ളെ പ​ഠ​ന​കാ​ര്യ​ങ്ങ​ളി​ൽ സ​ഹാ​യി​ക്കു​ക​യും ല​ഹ​രി മ​റ്റ് അ​സാ·ാ​ർ​ഗ്ഗി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ നി​ന്ന് മോ​ചി​പ്പി​ക്കു​ക​യും സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് ന്ധ​കൂ​ടെ’ പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം. ബ​ദ​ൽ സ്കൂ​ളി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി.