ജ​ന്തുക്ഷേ​മ പ​ക്ഷാ​ച​ര​ണം: സ​മാ​പ​നം നാ​ളെ
Wednesday, January 29, 2020 12:09 AM IST
മ​ല​പ്പു​റം: ജ​ന്തു​ക്ഷേ​മ പ​ക്ഷാ​ച​ര​ണം നാ​ളെ സ​മാ​പി​ക്കും. 14നു ​തു​ട​ങ്ങിയ പ​ക്ഷാ​ച​ര​ണ​മാ​ണ് നാ​ളെ സ​മാ​പി​ക്കു​ന്ന​ത്. മൃ​ഗ​ങ്ങ​ളെ സ​ഹാ​നു​ഭൂ​തി​യോ​ടെ​യും അ​നു​ക​ന്പ​യോ​ടെ​യും കാ​ണ​ണ​മെ​ന്ന സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കാനാ​ണ് പ​ക്ഷാ​ച​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​രു​ന്പു​ഴി ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ളി​ൽ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ജി​ല്ലാ​ത​ല ജ​ന്തു ക്ഷേ​മ പ​ക്ഷാ​ച​ര​ണം പി. ​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ന​ക്ക​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് പി.​ടി.​സു​നീ​റ അ​ധ്യ​ക്ഷ​ത വഹിച്ചു.
മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ.​എ. അ​യൂ​ബ്, ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫീ​സ​ർ ഡോ.​കെ. ച​ന്ദ്ര​ൻ, വെ​റ്റ​റി​ന​റി കൗ​ണ്‍​സി​ൽ മെം​ബ​ർ ഡോ. ​ഇ.​വി നൗ​ഫ​ൽ, ഡോ. ​ബി​മ​ൽ റോ​യ്, സി.​പി. അ​ബ്ദു​ൾ നാ​ഫി​ഹ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .ജി​ല്ലാ എ​പ്പി​ഡ​മി​യോ​ള​ജി​സ്റ്റ് ഡോ. ​ഷം​ന ക്ലാ​സെ​ടു​ത്തു. ക്വി​സ് മ​ത്സ​ര​വും ന​ട​ത്തി.