പീ​ഡ​ന​ക്കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വ്
Tuesday, February 18, 2020 12:25 AM IST
മ​ഞ്ചേ​രി: പ​തി​നൊ​ന്നു​കാ​രി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് വി​ധേ​യ​യാ​ക്കി​യ കാ​ടാ​ന്പു​ഴ സ്വ​ദേ​ശി​യാ​യ നാ​ല്പ​തു​കാ​ര​നെ മ​ഞ്ചേ​രി പോ​ക്സോ സ്പെ​ഷ​ൽ കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വി​നും അ​ര​ല​ക്ഷം രൂ​പ പി​ഴ​യ​ട​യ്ക്കാ​നും ശി​ക്ഷി​ച്ചു.
2016 ഒ​ക്ടോ​ബ​ർ ആ​റി​നും ഏ​ഴി​നു​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പി​ഴ സം​ഖ്യ ഒ​ടു​ക്കാ​ത്ത പ​ക്ഷം ആ​റു​മാ​സ​ത്തെ അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണ​ം. പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​ക്ക് സ​ർ​ക്കാ​രി​ന്‍റെ വി​ക്ടിം കോം​പ​ൻ​സേ​ഷ​ൻ ഫ​ണ്ടി​ൽ നി​ന​നു ന​ഷ്ട​പ​രി​ഹാ​ര​മാ​യി അ​ഞ്ചു​ല​ക്ഷം രൂ​പ ല​ഭ്യ​മാ​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു കോ​ട​തി ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി​ക്ക് നി​ർ​ദേ​ശം ന​ൽ​കി.