പീ​ഡ​നം: വ​യോ​ധി​ക​ൻ കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി
Wednesday, February 19, 2020 12:56 AM IST
മ​ഞ്ചേ​രി: പ​ത്തു​വ​യ​സു​കാ​രി​യെ പീ​ഡ​ിപ്പിച്ച അ​റു​പ​ത്ത​ഞ്ചു​കാ​ര​ൻ കു​റ്റ​ക്കാ​ര​നെ​ന്ന് മ​ഞ്ചേ​രി പോ​ക്സോ സ്പെ​ഷൽ കോ​ട​തി ക​ണ്ടെ​ത്തി. കോ​ട്ട​ക്ക​ൽ എ​ട​രി​ക്കോ​ട് പു​തു​പ്പ​റ​ന്പ് ചോ​ല​ക്ക​ത്തൊ​ടി കു​ഞ്ഞി​മു​ഹ​മ്മ​ദ് ആ​ണ് പ്ര​തി. ഇ​യാ​ൾ​ക്കു​ള്ള ശി​ക്ഷ നാ​ളെ വി​ധി​ക്കും. 2014 ജൂ​ണ്‍ 25നാ​ണ് കേ​സി​ന്നാ​സ്പ​ദ​മാ​യ സം​ഭ​വം.
പ്ര​തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ പു​തു​പ്പ​റ​ന്പി​ലു​ള്ള ക​ട​യി​ലേ​ക്ക് പെ​ണ്‍​കു​ട്ടി​യെ വി​ളി​ച്ചു വ​രു​ത്തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കോ​ട്ട​ക്ക​ൽ എ​സ്ഐ​യാ​യി​രു​ന്ന കെ.​പി.​ബെ​ന്നി​യാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി ഹാ​ജ​രാ​യ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ഐ​ഷാ പി.​ജ​മാ​ൽ ആ​റു സാ​ക്ഷി​ക​ളെ കോ​ട​തി മു​ന്പാ​കെ വി​സ്ത​രി​ച്ചു.​അ​ഞ്ച് രേ​ഖ​ക​ളും ഹാ​ജ​രാ​ക്കി.